May 3, 2024

വാളാട് ജനങ്ങളുടെ ജീവിത പ്രതിസന്ധിക്ക് പരിഹാരം വേണം: മുസ്ലീം ലീഗ്

0
വാളാട്: കോവിഡ് വ്യാപനസാധ്യത നിലനിനിൽക്കുകയും ആരോഗ്യവകുപ്പിന്റെ നിർദ്ദേശാനുസരണം ഒരു മാസത്തോളമായി അടഞ്ഞുകിടക്കുന്ന പ്രദേശമാണ് തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് എന്ന പ്രദേശം. 
സമൂഹത്തിലെ നാനാ തുറയിൽ പെട്ട ആളുകളും അധിവസിക്കുന്ന വാളാടിന്റെ സാമൂഹ്യവ്യവസ്ഥയിൽ കോവിഡിന്റെ സാന്നിധ്യവും ലോക്ഡൗണും ആശ്വാസ്യകരമല്ലാതെയാണ് സ്വാധീനിക്കപ്പെട്ടിട്ടുള്ളത്. 
ജനസംഖ്യയുടെ ഭൂരിഭാഗവും നിത്യവേതനത്തിലൂടെ ഉപജീവനം കണ്ടെത്തി ജീവിച്ചുപോരുന്ന ഒരു മഹാഭൂരിപക്ഷം ജനങ്ങൾ ജീവിക്കുന്ന വാളാട്‌പോലൊരു പ്രദേശത്ത് ഒരുമാസക്കാലമായി അടഞ്ഞുകിടന്നാലുള്ള ദുരവസ്ഥ ദുരന്തപൂർണമാണ്. 
കൃഷിയിലൂടെ ഉപജീവനം നയിച്ചുപോരുന്ന പ്രധാനപ്പെട്ട ഒരുവിഭാഗത്തിന്റെ വിളകൾ നശിച്ചും വിപണിയിൽ ആവശ്യക്കാരില്ലാത്ത രീതിയിൽ നശിച്ചുപോയിക്കൊണ്ടിരിക്കുകയാണ്. 
വാഴക്കൃഷിയുടെ വിളവെടുപ്പുകാലമായ ഈ മാസത്തിലെ ഭൂരിഭാഗം ദിവസങ്ങളും ലോക്ഡൗൺ കാരണം വിളവെടുപ്പ് നടക്കാതെ വാഴക്കുലകൾ നശിച്ചുപോയികൊണ്ടിരിക്കുന്നത് കർഷകനെ സംബന്ധിച്ചിടത്തോളം താങ്ങാനാവുന്നതിലും അപ്പുറമാണ്. 
ക്ഷീരകർഷകരെയും തെല്ലൊന്നുമല്ല വാളാട്ടിലെ കോവിഡ് കാലം പ്രതിസന്ധിയിൽ ആക്കിയിട്ടുള്ളത്. 
കാലിത്തീറ്റയുടെ ക്ഷാമവും പാലിന്റെ ആവശ്യക്കാർ കുറഞ്ഞതും കർഷകകുടുംബങ്ങളുടെ ജീവിതം വഴിമുട്ടിച്ചിരിക്കുകയാണ്. 
പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ ഊരുകൾ മുഴുവനായും കൂലിപ്പണിക്കാരോ കർഷകവൃത്തിയിൽ ഏർപെടുന്നവരോ ആണ്. 
അവരുടെ വരുമാനമാർഗങ്ങൾ അടഞ്ഞുകിടക്കുക വഴി പല ഊരുകളിലും പട്ടിണി പരിവട്ടമാണ് ഒരു മാസക്കാലമായി നിലനിൽക്കുന്നത്. 
നിത്യ രോഗികൾ, ഗർഭിണികൾ, നവജാത ശിശുക്കൾ, വാർധ്യക്യസഹജ രോഗം പേറുന്ന വൃദ്ധജനങ്ങൾ തുടങ്ങിയ സമൂഹത്തിലെ ഏറെ ശ്രദ്ധ ചെലുത്തപ്പെടേണ്ട പ്രധാന വിഭാഗങ്ങളായവർക്ക് ഈ പ്രതിസന്ധികാലത്ത് ചികിത്സ പര്യാപ്തമായി ലഭിക്കുന്നില്ല. 
മരുന്നും മറ്റു പോഷകാഹാരങ്ങളും വിരളമായി മാത്രമേ ലഭ്യമാവുന്നുമുള്ളൂ. 
ഇത്തരം സാമൂഹിക വിഷയങ്ങളിലാണ് നമ്മുടെ നാടായ വാളാട് അകപ്പെട്ടിരിക്കുന്നത്. 
ആയതിനാൽ ബന്ധപ്പെട്ട അധികാരികളും സർക്കാരും ഇത്തരം പ്രശ്നങ്ങളെ കുറിച്ച് പഠിക്കുകയും കർഷകരുടെയും നിത്യവേദനക്കാരായ തൊഴിലാളികളുടെയും ക്ഷേമം ഉറപ്പുവരുത്തുവാൻ   ആവശ്യമായ നടപടികൾ കൈക്കൊള്ളണം. 
ആദിവാസി ഊരുകളിലെ പ്രശ്‌നപരിഹാരത്തിന് പ്രമോട്ടർമാരും അതത് വാർഡ്‌ മെമ്പർമാരുമായി ചർച്ചചെയ്ത് പ്രതിസന്ധികൾ ദൂരീകരിക്കാനുതകുന്ന പദ്ധതികളും നയപരിപാടികളും പ്രവർത്തികമാക്കണം. 
ആതുര സേവന രംഗത്ത് വാളാട്ടിലെ പ്രത്യേകം ശ്രദ്ധവേണ്ട വിഭാഗം അഭിമുകീകരിക്കുന്ന പ്രതിസന്ധികളെ കേൾക്കാനും പരിഹാരം കണ്ടെത്തുവാനും മാർഗ്ഗനിർദ്ദേശങ്ങളും സേവനങ്ങളും ആരോഗ്യവകുപ്പ് പുറപ്പെടുവിക്കുകയും സാധ്യമാക്കുകയും ചെയ്യണം. 
കോവിഡ് ഉയർത്തിയ ഭീഷണിയെ വാളാട് പ്രദേശത്തെ ജനങ്ങൾ ഒറ്റക്കെട്ടായാണ് നേരിട്ടത്. 
തുടർവ്യാപനങ്ങളിൽനിന്നും നമ്മുടെ നാടിനെ രക്ഷിക്കാൻ നമുക്ക് ഓരോരുത്തർക്കും കഴിഞ്ഞു. 
തുടർന്നും നമ്മുടെ നാടിന്റെ ആരോഗ്യത്തിനുവേണ്ടി ആരോഗ്യവകുപ്പിന്റെ മുഴുവൻ പ്രോട്ടോകോളുകളും പ്രദേശവാസികൾ ശിരസ്സാവഹിക്കണമെന്നും വാളാട് മുസ്ലിം ലീഗ് കമ്മറ്റി ഇറക്കിയ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു. 
പ്രസിഡണ്ട്‌ നാസർ കെ. ജനറൽ സെക്രട്ടറി മോയിൻ കാസിം എന്നിവർ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *