August 14, 2026

പോലീസ് മർദ്ദനം: കുറ്റകാർക്കെതിരെ നടപടി വേണം. : പി.കെ. ജയലക്ഷ്മി.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയ  യൂത്ത്  കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ഉണ്ടായ പോലീസ് അതിക്രമത്തിൽ കുറ്റക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുൻമന്ത്രിയും എ ഐ സി സി അംഗവുമായ പി .കെ . ജയലക്ഷ്മി ആവശ്യപ്പെട്ടു. സമരം ഉദ്ഘാടനം ചെയ്യാനെത്തിയ  മുൻ എം എൽ എ എൻ .ഡി അപ്പച്ചൻ ഉൾപ്പെടെയുള്ളവരെയാണ് പോലീസ് അകാരണമായി അതിക്രൂരമായി മർദ്ദിച്ചത്. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ഇടതുപക്ഷ സർക്കാരിന് ഉണ്ടായ  വീഴ്ചകളും സർക്കാരിനെതിരെയുള്ള ജന രോഷവും വഴിതിരിച്ചുവിടാൻ ആണ് ഇത്തരം ലാത്തിചാർജ്ജ് നടത്തുന്നത്.ജനാധിപത്യരീതിയിൽ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്താനുള്ള ഭരണകൂട തീരുമാനം പ്രതിഷേധാർഹമാണെന്നും പി കെ ജയലക്ഷ്മി പ്രസ്താവനയിൽ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *