April 30, 2026

ജില്ല ബ്ലോക്ക് പഞ്ചായത്ത്; സംവരണ മണ്ഡലം നറുക്കെടുപ്പ് ഒക്ടോബര്‍ 5 ന്

0
By ന്യൂസ് വയനാട് ബ്യൂറോ
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ജില്ല, ബ്ലോക്ക് പഞ്ചായത്തുകളുടെ സംവരണ മണ്ഡലം നിശ്ചയിക്കുന്നതിനുളള നറുക്കെടുപ്പ് ഒക്ടോബര്‍ 5 ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാവിലെ 10 മുതല്‍ 10.20 – മാനന്തവാടി, 10.20 മുതല്‍ 10.40 വരെ – സുല്‍ത്താന്‍ ബത്തേരി, 10.40 മുതല്‍ 11 വരെ – പനമരം, 11 മുതല്‍ 11.20 വരെ – കല്‍പ്പറ്റ എന്നിങ്ങനെയാണ് ബ്ലോക്കുകളുടെ  നറുക്കെടുപ്പ്. ജില്ലാ പഞ്ചായത്തിലേക്കുളള നറുക്കെടുപ്പ് വൈകീട്ട് 4 മുതല്‍ 4.30 വരെയാണ്. നറുക്കെടുപ്പ് സമയത്ത് ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രതിനിധീകരിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ ഓരോ പ്രതിനിധികള്‍ക്ക് പങ്കെടുക്കാം.  കൊവിഡ് 19 നുമായി ബന്ധപ്പെട്ട എല്ലാ മാനദണ്ഡങ്ങളും നറുക്കെടുപ്പ് സമയത്ത് പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *