May 7, 2024

വനത്തിൽ സൂക്ഷിച്ച ലഹരി ഗുളികകൾ എക്സൈസ് അധികൃതർ പിടികൂടി :എൻ .ഡി.പി. എസ്. നിയമപ്രകാരം കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു

0
Img 20201001 Wa0218.jpg
കൽപ്പറ്റ: 
മുത്തങ്ങ  വനത്തിൽ സൂക്ഷിച്ച ലഹരി ഗുളികകൾ എക്സൈസ്  അധികൃതർ പിടികൂടി :എൻ .ഡി.പി. എസ്. നിയമപ്രകാരം  കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു
.
ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് മുത്തങ്ങ  ചെക്ക് പോസ്റ്റിന് സമീപത്ത് വനത്തിൽ 'രഹസ്യമായി സൂക്ഷിച്ചു വെച്ച നിലയിൽ മാരക മയക്കുമരുന്നായ  308   എണ്ണം ( 242 ഗ്രാം) സ്പാ സ്മോ പ്രോക്സി വോൺ പ്ളസ് ഗുളികകൾ കണ്ടെടുത്തത് .         ചെക്ക് പോസ്റ്റിൽ വാഹന പരിശോധന കർശനമാക്കിയതിനെ തുടർന്ന്  കടത്താൻ സാധിക്കാതെ  ഒളിച്ചു വെച്ചതാകാമെന്ന് കരുതുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ നിരവധി കേസ്സുകളിലായി 3500  കിലോഗ്രാമിലധികം നിരോധിത പുകയില ഉല്പന്നങ്ങൾ ' 76 ലക്ഷം രൂപയുടെ കുഴൽപണം ,നിരവധി വാഹനങ്ങൾ എന്നിവ എക്സൈസ് പരിശോധനയിൽ പിടികൂടിയിരുന്നു.
 മുത്തങ്ങ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി ജുനൈദിൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ.വി.കെ. മണികണ്ഠൻ പ്രിവന്റീവ് ഓഫിസർമാരായ എം.ബി.ഹരിദാസ്,  അജയകുമാർസി ഇ ഒ മാരായ  അമൽദേവ് ,സുരേഷ്.സി എന്നിവർ ചേർന്നാണ് ടീ ഒളിച്ചു വെച്ച ലഹരി   ഗുളികകൾ കണ്ടെടുത്തത് .ഈ ഗുളികകൾ 5 ഗ്രാം കൈവശം വെച്ചാൽ തന്നെ 5 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് .272 ഗ്രാം തൂക്കമുള്ള  ഗുളികകൾ ബന്തവസ്സിൽ എടുത്ത് എൻ .ഡി.പി. എസ്. നിയമപ്രകാരം  കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *