പതിനായിരം രൂപ പെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്സ് (എം) സത്യാഗ്രഹ സമരം നടത്തി.
മാനന്തവാടി:
60 വയസ്സ് കഴിഞ്ഞ ആദായ നികുതിയടക്കാത്ത എല്ലാവർക്കും 10,000 രൂപ പെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്സ് (എം) ജോസഫ് വിഭാഗം മാനന്തവാടിയിൽ സത്യാഗ്രഹ സമരം നടത്തി. ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നടന്ന സമരം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോസ് തലച്ചിറ ഉദ്ഘാടനം ചെയ്തു.കെ.ജെ.തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജോസഫ് കളപ്പുരക്കൽ, ജോണി സെബാസ്ത്യൻ, അഡ്വ.ജോസിച്ചൻ കോര ജോസ്, അഡ്വ: എൽബി മാത്യു, മോൺസി ഗിഡിയൻ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply