November 7, 2026

രണ്ട് ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ വയനാട്ടിൽ 158 പേര്‍ക്ക് കൂടി കോവിഡ് : 155 പേര്‍ രോഗമുക്തി നേടി

0
Newswayanad Admin
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന് (16.10.20) 158 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 155 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5510 ആയി. 4358 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 34 പേര്‍ മരണപ്പെട്ടു. നിലവില്‍ 1118 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 361 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 46 പേര്‍ ഇതര ജില്ലകളില്‍ ചികിത്സയിലാണ്.
*രോഗബാധിതര്‍ -*
തവിഞ്ഞാല്‍ സ്വദേശികള്‍-28, മേപ്പാടി സ്വദേശികള്‍-25, ബത്തേരി സ്വദേശികള്‍ 18, തിരുനെല്ലി സ്വദേശികള്‍ 14, കല്‍പ്പറ്റ സ്വദേശികള്‍ 13, മീനങ്ങാടി സ്വദേശികള്‍ 11, മാനന്തവാടി സ്വദേശികള്‍ 8, വൈത്തിരി സ്വദേശികള്‍ 7, മുട്ടില്‍ സ്വദേശികള്‍ 5,  പുല്‍പ്പള്ളി, പനമരം, വെള്ളമുണ്ട സ്വദേശികള്‍ 4 പേര്‍ വീതം, എടവക, കോട്ടത്തറ, മുപ്പൈനാട് സ്വദേശികള്‍ 2 പേര്‍ വീതം, അമ്പലവയല്‍, കണിയാമ്പറ്റ, നൂല്‍പ്പുഴ, വെങ്ങപ്പള്ളി  സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
ഒക്ടോബര്‍ 15 ന് ബംഗാളില്‍ നിന്ന് വന്ന തവിഞ്ഞാല്‍ സ്വദേശി, ഒക്ടോബര്‍ ആറിന് ബീഹാറില്‍ നിന്ന് വന്ന മൂന്ന് മീനങ്ങാടി സ്വദേശികള്‍, ഒക്ടോബര്‍ 15 ന് ബംഗാളില്‍ നിന്ന് വന്ന 2  തിരുനെല്ലി സ്വദേശികളും ഒരു ബത്തേരി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. .
*രോഗമുക്തി നേടിയവര്‍ -*
വൈത്തിരി സ്വദേശികള്‍ – 33, തവിഞ്ഞാല്‍ സ്വദേശികള്‍ -26, പനമരം, വെള്ളമുണ്ട സ്വദേശികള്‍ 9 പേര്‍ വീതം, തിരുനെല്ലി, ബത്തേരി, മേപ്പാടി സ്വദേശികള്‍ 4 പേര്‍ വീതം, കണിയാമ്പറ്റ സ്വദേശികള്‍ – 3, എടവക, നെന്മേനി ,കല്‍പ്പറ്റ സ്വദേശികള്‍ 2 പേര്‍ വീതം, തൊണ്ടര്‍നാട്, തരിയോട്, മുട്ടില്‍ മുള്ളന്‍കൊല്ലി, പൂതാടി, മീനങ്ങാടി, അമ്പലവയല്‍, മാനന്തവാടി സ്വദേശികളായ ഓരോരുത്തരും കോഴിക്കോട് സ്വദേശികളായ 3 പേര്‍, കണ്ണൂര്‍, മലപ്പുറം സ്വദേശികളായ 2 പേര്‍ വീതം,  ഒരു ബീഹാര്‍ സ്വദേശി, ഒരു ബംഗാള്‍ സ്വദേശി  എന്നിവരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 27 പേരും, കോഴിക്കോട് ചികിത്സയില്‍ ഉണ്ടായിരുന്ന 7 പേരും, മലപ്പുറം ജില്ലയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന 6 പേരുമാണ് രോഗമുക്തരായത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *