September 28, 2026

ജനതാദള്‍ എസ് കല്‍പ്പറ്റ ഹെഡ്‌പോസ്റ്റോഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

0
01.jpg
By ന്യൂസ് വയനാട് ബ്യൂറോ

 കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന കര്‍ഷക സമരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രക്യാപിച്ചു കൊണ്ട് സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലെയും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ജനതാദള്‍ (എസ്) നടത്തുന്ന പ്രതിഷേധ  ധര്‍ണയുടെ ഭാഗമായി കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ വയനാട് ജില്ല ഹെഡ് പോസ്റ്റോഫീസിന് മുമ്പില്‍  ധര്‍ണ നടത്തി. ധര്‍ണ മുന്‍ സംസ്ഥാന കമ്മിറ്റിയംഗം കെ.വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു.കെ.കെ.ദാസന്‍ അധ്യക്ഷന വഹിച്ചു.സി.അയ്യപ്പന്‍, പി.ശ്രീനാഥ്, വി.കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ധര്‍ണ ജനതാദ് എസ് ജില്ലാ സെക്രട്ടറി കെ.സുബേര്‍ കടന്നോളില്‍ ഉദ്ഘാടനം ചെയ്തു.എ.അസീസ് മാനന്തവാടി അധ്യക്ഷത വഹിച്ചു.യോഗത്തില്‍ യുവജനതാദള്‍ ജില്ലാ സെക്രട്ടറി എ.അഫ്‌സല്‍ മാനന്തവാടി, കെ.ഷാനീഫ് ,എ .റഹീസ്, ആര്‍.റോബിന്‍ എന്നിവര്‍ സംസാരിച്ചു. ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ധര്‍ണാ സമരം ജില്ലാ വൈസ് പ്രസിഡന്റ് ടി.പി. ജോസ് ഉദ്ഘാടനം ചെയ്തു.സാബു വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു.വി.എം.വിന്‍സെന്റ്, പി.പ്രകാശന്‍ ചുണ്ടപാടി എന്നിവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *