September 28, 2026

ഇ.ഓട്ടോ വാങ്ങുന്നതിന് പ്രത്യേക വായ്പ

0
By ന്യൂസ് വയനാട് ബ്യൂറോ
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ വ്യവസായ വകുപ്പിന്റെ കീഴിലുള്ള സംസ്ഥാന സര്‍ക്കാര്‍  പൊതുമേഖല സ്ഥാപനമായ കേരള ഒട്ടോമൊബൈല്‍സ് ലിമിറ്റഡ് ഇ ഓട്ടോ വാങ്ങുന്നതിനായി പ്രത്യേക വായ്പ്പകള്‍ നല്‍കുന്നു. മൂന്ന് ലക്ഷം രൂപ വരെ നല്‍കുന്ന വായ്പക്ക് 6 ശതമാനമാണ് പലിശ.  30,000 രൂപ സബ്സിഡി ലഭിക്കും.  അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടാം.  ഫോണ്‍: 04936 202869.
*വിദ്യാഭ്യാസ ധനസഹായം*
വനിതകള്‍ ഗൃഹനാഥരായിട്ടുള്ളവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ട വിവാഹ മോചിതരായ, ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ, ഭര്‍ത്താവിനെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞ, ഭര്‍ത്താവിന് നട്ടെല്ലിന് ക്ഷതമേറ്റതും പക്ഷാഘാതം സംഭവിച്ചതുമായ, നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ, എ.ആര്‍.റ്റി. തെറാപ്പിക്ക് വിധേയരായ എച്ച്.ഐ.വി. ബാധിതര്‍ എന്നീ വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് അപേക്ഷിക്കാം.  അവസാന തീയതി നവംബര്‍ 20. ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ അര്‍ഹരാണ്.  കൂടുതല്‍ വിവരങ്ങള്‍ ശിശുവികസന പദ്ധതി ഓഫീസുകളിലും www.wcdkerala.gov.in വെബ് സൈറ്റിലും ലഭിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *