November 7, 2026

വയനാട് ജില്ലയില്‍ 87 പേര്‍ക്ക് കൂടി കോവിഡ് : 133 പേര്‍ക്ക് രോഗമുക്തി

0
Newswayanad Admin
By ന്യൂസ് വയനാട് ബ്യൂറോ
82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (25.10.20) 87 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 133 പേര്‍ രോഗമുക്തി നേടി. 82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6428 ആയി. 5464 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 42 പേര്‍ മരണപ്പെട്ടു. നിലവില്‍ 922 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 356 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
രോഗം സ്ഥിരീകരിച്ചവര്‍ 
അമ്പലവയല്‍, മീനങ്ങാടി സ്വദേശികളായ 17 പേര്‍ വീതം, മേപ്പാടി, ബത്തേരി 9 പേര്‍ വീതം, പുല്‍പ്പള്ളി 6 പേര്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ 5 പേര്‍ വീതം, പൊഴുതന, വെള്ളമുണ്ട 3 പേര്‍ വീതം, മുട്ടില്‍, നൂല്‍പ്പുഴ, തവിഞ്ഞാല്‍ 2 പേര്‍ വീതം, എടവക, മാനന്തവാടി സ്വദേശികളായ ഓരോരുത്തര്‍ എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
കര്‍ണാടകയില്‍നിന്നു വന്ന തിരുനെല്ലി, പുല്‍പ്പള്ളി സ്വദേശികളായ ഓരോരുത്തരും ബംഗാളില്‍ നിന്ന് വന്ന മൂന്ന് പൂതാടി സ്വദേശികളുമാണ് പുറത്തു നിന്നു വന്ന് രോഗബാധിതരായത്.
133 പേര്‍ക്ക് രോഗമുക്തി
മേപ്പാടി, മീനങ്ങാടി സ്വദേശികളായ ഒന്‍പത് പേര്‍ വീതം, ബത്തേരി എട്ടുപേര്‍, മാനന്തവാടി ആറുപേര്‍, എടവക, വെള്ളമുണ്ട അഞ്ചുപേര്‍ വീതം, മുട്ടില്‍, തവിഞ്ഞാല്‍ നാലുപേര്‍ വീതം, പടിഞ്ഞാറത്തറ, തിരുനെല്ലി, കോട്ടത്തറ മൂന്നുപേര്‍ വീതം, പുല്‍പ്പള്ളി രണ്ടുപേര്‍, നെന്മേനി, പനമരം, വൈത്തിരി, കണിയാമ്പറ്റ, കല്‍പ്പറ്റ, മൂപ്പൈനാട്, തരിയോട് സ്വദേശികളായ ഓരോരുത്തര്‍, ഒരു കണ്ണൂര്‍ സ്വദേശി, ഒരു ബംഗാള്‍ സ്വദേശി, വൈത്തിരി ഓറിയന്റല്‍ സി എഫ് എല്‍ ടി സി യില്‍ ചികിത്സയിലായിരുന്ന എട്ടുപേര്‍, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 55 പേര്‍ എന്നിവരാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *