September 29, 2026

വയനാട് ജില്ലയില്‍ 103 പേര്‍ക്ക് കൂടി കോവിഡ് : 102 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ : 111 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന് (27.10.20) 103 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 111 പേര്‍ രോഗമുക്തി നേടി. ഉറവിടം വ്യക്തമല്ലാത്ത രണ്ട് പേര്‍ ഉള്‍പ്പെടെ 102 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6559 ആയി. 5682 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 832 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 374 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
തവിഞ്ഞാല്‍ സ്വദേശികള്‍ 20 പേര്‍, കോട്ടത്തറ സ്വദേശികള്‍ 16 , കല്‍പ്പറ്റ സ്വദേശികള്‍ 13, മേപ്പാടി, വെള്ളമുണ്ട സ്വദേശികള്‍ 7 പേര്‍ വീതം, കണിയാമ്പറ്റ സ്വദേശികള്‍ 6 , മുട്ടില്‍, പുല്‍പ്പള്ളി, ബത്തേരി സ്വദേശികള്‍ 5 പേര്‍ വീതം, പനമരം സ്വദേശികള്‍ 4, മാനന്തവാടി, മൂപ്പൈനാട് സ്വദേശികള്‍ 3 പേര്‍ വീതം, അമ്പലവയല്‍, നെന്‍മേനി സ്വദേശികള്‍ 2 പേര്‍ വീതം, പൊഴുതന, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി, വൈത്തിരി, സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍. കര്‍ണാടകയില്‍ നിന്നെത്തിയ മീനങ്ങാടി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. 
*111 പേര്‍ക്ക് രോഗമുക്തി*
തിരുനെല്ലി സ്വദേശികള്‍ 13 പേര്‍, വെള്ളമുണ്ട സ്വദേശികള്‍ 12, മുട്ടില്‍ സ്വദേശികള്‍ 10, തവിഞ്ഞാല്‍ സ്വദേശികള്‍ 8, പൂതാടി, പുല്‍പ്പള്ളി സ്വദേശികള്‍ 5 പേര്‍ വീതം, ബത്തേരി സ്വദേശികള്‍ 4, അമ്പലവയല്‍, നെന്മേനി, എടവക, മൂപ്പൈനാട് സ്വദേശികള്‍ 3 പേര്‍ വീതം, മേപ്പാടി, നൂല്‍പ്പുഴ, മീനങ്ങാടി, മാനന്തവാടി, പൊഴുതന, മുള്ളന്‍കൊല്ലി, പനമരം സ്വദേശികളായ ഓരോരുത്തരും ഓറിയന്റല്‍ സി.എഫ്.എല്‍.ടി.സിയില്‍  ചികിത്സയിലുണ്ടായിരുന്ന 12 പേരും കണിയാമ്പറ്റ സി. എഫ്.എല്‍.ടി.സിയില്‍  ചികിത്സയിലുണ്ടായിരുന്ന 3 പേരും ഒരു കോഴിക്കോട് സ്വദേശിയും ഒരു കര്‍ണാടക സ്വദേശിയും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 18 പേരുമാണ് രോഗമുക്തരായത്.
.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news