പിണറായി വിജയൻ ഒരു ഡിക്റ്റേറ്റർ ഭരണമാണ് സംസ്ഥാനത്ത് നടത്തുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
കൽപ്പറ്റ:
പിണറായി വിജയൻ ഒരു ഡിക്റ്റേറ്റർ ഭരണമാണ് സംസ്ഥാനത്ത് നടത്തുന്നതെന്ന് കെപിസിസി പ്രസിഡൻറ് മുല്ലപള്ളി മുല്ലപ്പള്ളി രാമചന്ദ്രൻ.. മീനങ്ങാടിയിൽ യുഡിഎഫ് യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധിയുടെ വിജയത്തിൽ വെൽഫയർ പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്നും , കോൺഗ്രസ്സിന്റെ ദേശീയ തലത്തിലുള്ള മുൻ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി പോലുള്ള തീവ്ര നിലപാടുള്ള കക്ഷികളുമായി ഒരു തരത്തിലുള്ള സഖ്യവുമില്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കെ.കെ. ശൈലജ ടീച്ചറുടെ ദിശാബോധം നഷ്ട്ടപെടുത്തിയെന്നും സംവരണനിലപാട് വോട്ടു രാഷ്ട്രീയമാണ് സി പി എം ചെയ്യുന്നതെന്നും, തീ കൊണ്ടുള്ള കളിയാണ് സി പി എം നടത്തുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി.
ജില്ലയിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നൊരുക്കമായി നേതൃ യോഗത്തിൽ പങ്കെടുക്കാനാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ജില്ലിയിലെത്തിയത്.
Leave a Reply