May 17, 2026

ജില്ലയില്‍ 115 പേര്‍ക്ക് കൂടി കോവിഡ്; 142 പേര്‍ക്ക് രോഗമുക്തി

0
coronavirus-india-musk-e1586411971113.jpg
By ന്യൂസ് വയനാട് ബ്യൂറോ

വയനാട് ജില്ലയില്‍ ഇന്ന് (19.02.21) 115 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 142 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 25930 ആയി. 24140 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1514 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1303 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
മേപ്പാടി സ്വദേശികള്‍ 13, നെന്മേനി 12, മീനങ്ങാടി, പുല്‍പ്പള്ളി 11 പേര്‍ വീതം, ബത്തേരി 9, വൈത്തിരി 8, മുട്ടില്‍, വെള്ളമുണ്ട 7 പേര്‍ വീതം, നൂല്‍പ്പുഴ, പൂതാടി 5 പേര്‍ വീതം, മാനന്തവാടി 4, കല്‍പ്പറ്റ, കണിയാമ്പറ്റ, മുള്ളന്‍കൊല്ലി, പൊഴുതന, തവിഞ്ഞാല്‍ 3 പേര്‍ വീതം, അമ്പലവയല്‍, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി 2 പേര്‍ വീതം, എടവക, മൂപ്പൈനാട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

142 പേര്‍ക്ക് രോഗമുക്തി
സുല്‍ത്താന്‍ ബത്തേരി 5,  മേപ്പാടി, തരിയോട്, പുല്‍പ്പള്ളി, കല്‍പ്പറ്റ 3 പേര്‍ വീതം, അമ്പലവയല്‍, കണിയാമ്പറ്റ, മീനങ്ങാടി, പനമരം, വെള്ളമുണ്ട 2 പേര്‍ വീതം, മുള്ളന്‍കൊല്ലി, പടിഞ്ഞാറത്തറ, നൂല്‍പ്പുഴ, തിരുനെല്ലി സ്വദേശികള്‍ 1 വീതം,  കൊല്ലം, തൃശൂര്‍ സ്വദേശികള്‍ 1 വീതം,  തമിഴ്‌നാട് സ്വദേശികള്‍ 2 ,  വീടുകളില്‍ ചികിത്സയുള്ള 107 പേരുമാണ് രോഗമുക്തരായത്.

509 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (19.02.21) പുതുതായി നിരീക്ഷണത്തിലായത് 509 പേരാണ്. 588 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 6305 പേര്‍. ഇന്ന് പുതുതായി 18 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1442 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 274860 സാമ്പിളുകളില്‍ 270298 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 244368 നെഗറ്റീവും 25930 പോസിറ്റീവുമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *