March 28, 2024

വയനാട് ജില്ലയില്‍ 133 പേര്‍ക്ക് കൂടി കോവിഡ്; 178 പേര്‍ക്ക് രോഗമുക്തി

0
Images (46)

കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (18.02.21) 133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 178 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 131 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. കൂടാതെ വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും എത്തിയ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 25815 ആയി. 23998 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1522 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1291 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*
നെന്മേനി സ്വദേശികള്‍ 18, അമ്പലവയല്‍ 17, ബത്തേരി 12, മുള്ളന്‍കൊല്ലി 11, മാനന്തവാടി, പൂതാടി 10 പേര്‍ വീതം, എടവക, പനമരം 8 പേര്‍ വീതം, കല്‍പ്പറ്റ 7, കണിയാമ്പറ്റ, മുട്ടില്‍ 5 പേര്‍ വീതം, പുല്‍പള്ളി 4, കോട്ടത്തറ, മീനങ്ങാടി, നൂല്‍പ്പുഴ 3 പേര്‍ വീതം, മൂപ്പൈനാട്, വെള്ളമുണ്ട 2 പേര്‍ വീതം, മേപ്പാടി, തിരുനെല്ലി, വെങ്ങപ്പള്ളി 1 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്ക ത്തിലൂടെ രോഗബാധിതരായത്. ദുബായില്‍ നിന്നും വന്ന മുള്ളന്‍കൊല്ലി സ്വദേശിക്കും ബാംഗ്ലൂരില്‍ നിന്നും വന്ന കല്‍പ്പറ്റ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

*178 പേര്‍ക്ക് രോഗമുക്തി*
സുല്‍ത്താന്‍ ബത്തേരി 7, കണിയാമ്പറ്റ, തവിഞ്ഞാല്‍, മാനന്തവാടി 3 പേര്‍ വീതം, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ, നെന്മേനി, പുല്‍പള്ളി 2 പേര്‍ വീതം, മേപ്പാടി, കല്‍പ്പറ്റ, മുട്ടില്‍, വെള്ളമുണ്ട, തൊണ്ടര്‍നാട്, എടവക സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലുള്ള 148 പേരുമാണ് രോഗമുക്തരായത്.

*483 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (18.02.21) പുതുതായി നിരീക്ഷണത്തിലായത് 483 പേരാണ്. 518 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 6384 പേര്‍. ഇന്ന് പുതുതായി 31 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1129 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 273418 സാമ്പിളുകളില്‍ 269520 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 243705 നെഗറ്റീവും 25815 പോസിറ്റീവുമാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *