April 26, 2026

ന്യൂഇയർ സ്പെഷൽ ഡ്രൈവ് എക്സൈസ് റെയ്ഡിൽ കർണ്ണാടക മദ്യവുമായി രണ്ടു പേർ അറസ്റ്റിൽ

0
IMG_20220101_194843.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:പുതുവത്സരാഘോഷത്തിലെ മദ്യ മയക്കുമരുന്ന് കടത്ത് തടയുന്നതിനു വേണ്ടി 
മാനന്തവാടി എക്സൈസ്
വകുപ്പ് നടത്തിയ സ്ക്വാഡ് വർക്കിൽ മദ്യവുമായി രണ്ട് യുവാക്കൾ പിടിയിലായി. 
റെയ്ഞ്ച് ഇൻസ്പെക്ടർ പി.ജി രാധാകൃഷ്ണന്റെ നേതൃത്വത്തിൽ കർണ്ണാടക അതിർത്തി വഴി ലഹരിവസ്തുക്കൾ കേരളത്തിലേക്ക് കടത്തികൊണ്ടുവരുന്നത് തടയുന്നതിന്റെ ഭാഗമായുള്ള ന്യൂ ഇയർ സ്പെഷൽ ഡ്രൈവിൽ തിരുനെല്ലി പോത്തുമ്മൂല ഭാഗത്ത് നടത്തിയ റെയ്ഡ് ൽ 8.010 ലിറ്റർ കർണ്ണാടക നിർമ്മിത ടെട്രാ പാക്കറ്റിലായുള്ള വിദേശ മദ്യമാണ് പിടിക്കപ്പെട്ടത്.
മാനന്തവാടി താലൂക്ക് തിരുനെല്ലി വില്ലേജിലെ തിരുനെല്ലി സ്വദേശികളായ എമ്മി വീട്ടിൽ സുബ്രമണ്യൻ മകൻ വിപിൻ എസ് 29 വയസ്സ്, അറവനാഴി വീട്ടിൽ അച്യൂത വാരിയർ മകൻ പ്രകാശ് വി.വി 42 വയസ്സ് എന്നിവരെയാണ്  അറസ്റ്റു ചെയ്തത്. 
 പ്രതികളെയും തൊണ്ടിമുതലുകളും മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി തുടർ നടപടി 
സ്വീകരിക്കും. 
 പ്രിവന്റീവ് ഓഫീസർമാരായ സജീവൻ തരിപ്പ, പി.ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ വിപിൻ, മഹേഷ് കെ എം , രാജേഷ് എം ജി , സനൂപ് കെ എസ് , ജെയ്മോൻ.ഇ, ഡബ്ല്യൂ സി ഇ ഒ  ഷൈനി കെ ഇ , എക്സൈസ് ഡ്രൈവർ അബ്ദുറഹിം എന്നിവർ നേതൃത്യം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *