സ്വകാര്യ യാർഡിൽ നിന്ന് ഉടമയുടെ പീഢനമെന്ന് വീട്ടമ്മ
കൽപ്പറ്റ: കല്ലും മെറ്റലും മണലും വിൽക്കുന്ന സ്വകാര്യ യാർഡിൽ നിന്ന് ഉടമയുടെ പീഢനമെന്ന് വീട്ടമ്മ .ബത്തേരി തൊടുവെട്ടി ആശാൻ പറമ്പിൽ ജോസഫും ഭാര്യ കുഞ്ഞുമോളും കുടുംബവുമാണ് നിരന്തര പീഡത്തിനിരയാകുന്നതായി കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പരാതിപ്പെട്ടത്. ആകെ ഏഴ് സെൻ്റ് സ്ഥലത്ത് മലിനീകരണവും ശബ്ദവും ഉടമയുടെയും ഗുണ്ടകളുടെയും ഭീഷണിയം മൂലം താമസിക്കാൻ കഴിയാത്ത അവസ്ഥയാണന്ന് കുഞ്ഞുമോൾ പറഞ്ഞു. മുഖ്യമന്ത്രിയടക്കം നിരവധി പരാതികൾ നൽകിയിട്ടും നടപടിയില്ലന്നും പരാതിപ്പെടുമ്പോൾ തങ്ങൾക്കെതിരെ കായിക ആക്രമണം നടത്തുകയാണന്നും ഒരു തവണ കെട്ടിയിട്ട് മർദ്ദിച്ചുവെന്നും കുഞ്ഞുമോൾ പറഞ്ഞു. കഴിഞ്ഞ ദിവസവും തങ്ങൾക്കെതിരെ ആക്രമണവും മർദ്ദനവുണ്ടായതിനാലാണ് ഇപ്പോൾ പരാതിയുമായി വാർത്താ സമ്മേളനം നടത്തിയതെന്നും തങ്ങളുടെ പരാതി അധികൃതർ മുഖവിലക്കെടുക്കാതെ സ്വകാര്യ കമ്പനിക്ക് വേണ്ടിയാണ് പല ഉദ്യോഗസ്ഥരും പെരുമാറുന്നതെന്നും ഇവർ പറഞ്ഞു. ഒരു തവണ ലോറി കയറ്റി വധിക്കാൻ ശ്രമിച്ചുവെന്നും കഴിഞ്ഞ ദിവസം കമ്പിവടി കൊണ്ട് കിഡ്നി രോഗിയും ഹൃദ് രോഗിയുമായ ഭർത്താവിനെയും തന്നെയും മർദ്ദിച്ചുവെന്നും ഇവർ പരാതിപ്പെട്ടു. രാത്രികാലങ്ങളിൽ യാർഡ് ഉടമ ഗുണ്ടകളെ കാവൽ നിർത്തിയിരിക്കുകയാണ്. പ്രദേശത്ത് നാല്പതോളം വീട്ടുകാർക്ക് യാർഡ് മൂലം ജീവിതം പൊറുതിമുട്ടിയിരിക്കയാണ്. ശബ്ദമലിനീകരണം കാരണം പ്രദേശത്തെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ കഴിയുന്നില്ല. ഗുണ്ടകളുടെ ആക്രമണം ഭയന്ന് ആൺമക്കൾ വീട്ടിലില്ലാത്തപ്പോൾ വീട് മാറി ബന്ധുക്കളുടെ വീട്ടിൽ പോയാണ് താമസിക്കുന്നത്.
മുമ്പ് തങ്ങളുടെ പരാതിയിൽ ആറ് മാസം പ്രവർത്തനം നിർത്തിവെച്ചങ്കിലും അനധികൃതമായാണ് വീണ്ടും പ്രവർത്തനം തുടങ്ങുന്നതിന് അനുമതി വാങ്ങിയെടുത്തത് എന്ന് ഇവർ ആരോപിച്ചു. യാർഡിൻ്റെ പ്രവർത്തനം നിർത്തിവെച്ചില്ലങ്കിൽ സ്ഥാപനത്തിന് മുമ്പിൽ കുടിൽ കെട്ടി സമരം നടത്തുമെന്നും ഇവർ പറഞ്ഞു.





Leave a Reply