June 23, 2026

ജനപ്രതിനിധികൾക്ക് ഇസാഫ് പരിശീലനം

0
IMG_20220107_072103.jpg
By ന്യൂസ് വയനാട് ബ്യൂറോ
എടവക :നബാർഡിൻ്റെയും ഇസാഫ് ബേങ്കിൻ്റെയും പങ്കാളിത്തത്തോടെ ജനപ്രതിനിധികൾക്കായി പ്രാദേശിക സുസ്ഥിര സാമ്പത്തിക വികസന പരിശീലന പരിപാടി സംഘടിപ്പിച്ചു.വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
     കുടുംബങ്ങളുടെ സാമ്പത്തിക ആസൂത്രണം, അപകട സാധ്യതകളിൽ നിന്നുള്ള പരിരക്ഷ, ഡിജിറ്റൽ ബാങ്കിങ് ,ധന ഇടപാടുകളിൽ എടുക്കേണ്ട മുൻകരുതലുകൾ എന്നിവയെക്കുറിച്ചുള്ള അറിവുകൾ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ മുഖേന പൊതു ജനങ്ങളിലേക്ക് എത്തിക്കുകയാണ് പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. എം. സുധാകരൻ ക്ലാസ്സ് നയിച്ചു.ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ജോർജ് പടകൂട്ടിൽ, ജെൻസി ബിനോയി, മെമ്പർമാരായ ഗിരിജ സുധാകരൻ, ലിസ്സി ജോൺ, അഹമ്മദ് ബ്രാൻ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *