April 26, 2026

ജില്ലാ ഒളിമ്പിക് ഗെയിംസ് – ഗെയിംസ് മത്സരങ്ങൾ ഉത്ഘാടനം ചെയ്തു …..

0
IMG_20220108_175040.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ : ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ ഒന്നാമത് ഒളിമ്പിക് ഗെയിംസ് മത്സരങ്ങളുടെ ഔപചാരിക ഉത്ഘാടനം  , കൽ പറ്റ നിയോജക മണ്ഡലം എം.എൽ.എ.ടി. സിദ്ധീഖ് നിർവഹിച്ചു. ഒളിമ്പിക് അസോസിയേഷൻ കൺവീനർ സലീം കടവൻ സ്വാഗതം പറഞ്ഞു. സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാന്റിംഗ് കമ്മിറ്റി  അംഗം  കെ. റഫീഖ് അദ്ധ്യക്ഷത വഹിച്ചു. മാതൃഭൂമി ഡയറക്ടർ ജിനചന്ദ്രൻ മുഖ്യാതിഥി ആയിരുന്നു. സ്പോർട്സ് കൗൺസിൽ  നിർവാഹക സമിതി അംഗം വിജയി ടീച്ചർ, സൈക്ലിംങ്ങ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇള കുളം, തെയ്ക്കോൺ ഡോ  അസോസിയേഷൻ സെക്രട്ടറി മിഥുൻ, വുഷു അസോസിയേഷൻ സെക്രട്ടറി ഷറഫുദ്ധീൻ , ഖൊ- ഖൊ അസോസിയേഷൻ വിനീഷ്, ജിംനാസ്റ്റിക് അസോസിയേഷൻ സെക്രട്ടറി  അർജുൻ തോമസ് എന്നിവർ സംസാരിച്ചു.
  പനമരത്ത് വെച്ച് നടന്ന ഹോക്കി മത്സരം സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം കെ. റഫീഖ്     ഉത്ഘാടനം ചെയ്തു.
   കൽപറ്റ എസ്.കെ.എം. ജെ ഹൈ സ്കൂളിൽ ഖൊ-ഖൊ- , വുഷു, തയ്ക്കോൺ ഡോ, ജിംനാസ്റ്റിക് മത്സരങ്ങൾ നടക്കുകയുണ്ടായി …
    ഖൊ- ഖൊ – മത്സ ങ്ങളുടെ സമ്മാനദാനം കേരള ബാങ്ക് ഡയറക്ടർ ഗഗാറിൻ നിർവഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *