April 26, 2026

മേപ്പാടിയിൽ നേപ്പാൾ സ്വദേശിനിയെ ഭർത്താവ് കൊലപെടുത്തിയത് സ്വദേശത്തേക്ക് മടങ്ങാൻ വിസമ്മതിച്ചതിന്.

0
IMG-20220108-WA0095.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി: കുന്നം പറ്റ കാപ്പി എസ്റ്റേറ്റിലെ നേപ്പാൾ സ്വദേശിനിയെ ഭർത്താവ് തലക്കടിച്ച് കൊലപെടുത്തിയതിന് പിന്നിൽ സ്വദേശത്തേക്ക് മടങ്ങാൻ വിസമ്മതിച്ചതിനാലാണന്ന് മൊഴി.
 മേപ്പാടി കുന്നം പറ്റയിൽ സ്വകാര്യ എസ്റ്റേറ്റിൽ കാപ്പി പറിക്കാനെത്തിയ 
 നേപ്പാൾ സ്വദേശിനി ബിമല (28)യെയാണ്  താമസ സ്ഥലത്തെ  ഷെഡിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.  എസ്‌റ്റേറ്റിലെ ഷെഡിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. തലയില്‍ അടിയേറ്റ മുറിവുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭര്‍ത്താവ് സലിവൻ  ജാഗിരിയെ മേപ്പാടി  പോലീസ് അറസ്റ്റ് ചെയ്തു .കാപ്പി പറിക്കാനെത്തിയതായിരുന്നു ഇവർ. സ്വദേശമായ നേപ്പാളിലേക്ക് പോകുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രാവിലെ ഭാര്യയെ കാൺമാനില്ലെന്ന് പറഞ്ഞ സാൽവാൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ ഷെഡ് പരിശോധിച്ചപ്പോൾ മൃതദേഹം കാണുകയായിരുന്നു.തുടർന്ന് പോലീസെത്തി
ഏക മകൻ ആകുഷി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *