April 20, 2024

വിധിയോട് പടപ്പൊരുതി കേരള ഡിസൈബിൾ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

0
Img 20220108 Wa0093.jpg
ദീപാ ഷാജി പുൽപള്ളി.
 കൽപ്പറ്റ,  വെണ്ണിയോട് കുന്നത്ത് പീടികയിൽ കെ. പി കുഞ്ഞിമുഹമ്മദ്, കെ.പി നബീസ ദമ്പതികളുടെ മകനായ  റിയാസ് വയനാടിൻ്റെ കൂടി 
അഭിമാനമായി മാറി .
 മാതാപിതാക്കളോടും, കൂട്ടുകാരോടും ,
വെണ്ണിയോട് പ്രദേശവാസികൾക്കൊപ്പം  റിയാസ് വയനാട് തിരഞ്ഞെടുക്കപ്പെട്ടു.
ജന്മനാ റിയാസിന്റെ വലതു കാൽ അല്പം ചെറുതായിരുന്നിട്ടും, അതൊന്നും ലവലേശം കണക്കിലെടുക്കാതെ ചെറുപ്പം മുതൽ കൂട്ടുകാർക്കൊപ്പം 
ക്രിക്കറ്റ് റിയാസിന് എന്നും 
ലഹരിയായിരുന്നു.
സ്കൂൾ വിദ്യഭ്യാസ കാലം
മുതൽ  ക്രിക്കറ്റിനോടുള്ള താല്പര്യം റിയാസിൽ 
ഒരു ഹരമായി കൂടെ ചേർന്നു ,ക്രിക്കററ്
മാത്രമായി പിന്നെ എല്ലാം. 
പത്താം തരം  വരെ  ഡബ്ലിയു. എം. ഓ സ്കൂൾ മുട്ടിലിലും, +2 വിദ്യാഭ്യാസം പിണങ്ങോട് സ്കൂളിൽ ലും പൂർത്തിയാക്കിയ റിയാസ് ഇപ്പോൾ ഒരു മൊബൈൽ ഷോപ്പിൽ ജോലി ചെയ്യുകയാണ്. 
ഈ അവസരത്തിൽ വികലാംഗർക്കുള്ള  ” ദിവ്യാങ്ങ് ക്രിക്കറ്റ് കൺട്രോൾ  ബോർഡ്‌ ഓഫ് ഇന്ത്യ ” യുടെ ഓൺലൈൻ മത്സരത്തിന് റിയാസ് ചേർന്നു.
  തൃശൂർ തോപ്പ് ഇൻഡോർ  സ്റ്റേഡിയത്തിൽ വച്ച് നടന്ന ക്രിക്കറ്റ്  ചാമ്പ്യൻഷിപ്പ്  മത്സരത്തിലേക്ക് റിയാസ് ക്രിക്കറ്റിലുള്ള തന്റെ കഴിവുതെളിയിച്ച്  മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 
   അത്‌ലറ്റിക്സിൽ നിരവധി  താരങ്ങൾ, പല വിഭാഗത്തിൽ മാറ്റുരച്ച്  വയനാടിന്റെ അഭിമാന നക്ഷത്രങ്ങളായി , നിൽക്കുന്ന ഈ വേളയിൽ , റിയാസും നമുക്കൊരു 
കായിക മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വമാണ്. 
 കൽപ്പറ്റ,  വെണ്ണിയോട് കുന്നത്ത് പീടികയിൽ 
കെ. പി കുഞ്ഞിമുഹമ്മദ്, കെ.പി നബീസ ദമ്പതികളുടെ മകനാണ് റിയാസ്.
 മാതാപിതാക്കളോടും, കൂട്ടുകാരോടും ,വെണ്ണിയോട് പ്രദേശവാസികളോ ടുമൊപ്പം നിഷാദ്, ഷമീർ, ഷൗക്കത്ത്,അജ്മൽ എന്നി സഹോദരങ്ങളും റിയാസിന്റെ വിജയത്തിൽ  ആഹ്ലാദം പങ്കിടുന്നു .
 
ഒപ്പം ഫൈനൽ ചാമ്പ്യൻഷിപ്പിൽ വിജയം നേടുമെന്ന ശുഭപ്രതീക്ഷയിൽ റിയാസ്,
ക്രിക്കറ്റിൻ്റെ വയനാടൻ താരമാകുമെന്നാശിച്ച് ,
മനസ്സും ശരീരവും അർപ്പിച്ച് മുന്നേറുകയാണ്
എല്ലാ വൈകല്യങ്ങളേയും അതിജീവിച്ച് റിയാസ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *