വൈത്തിരി സ്പെഷ്യൽ സബ് ജയിൽ ക്ഷേമദിനാഘോഷ പരിപാടികൾ സമാപിച്ചു
വൈത്തിരി: ഒരാഴ്ച്ചകാലമായി വൈത്തിരി സ്പെഷ്യൽ സബ് ജയിലിൽ നടന്നുവന്ന ജയിൽ ക്ഷേമദിനാഘോഷത്തിന്റെ സമാപനസമ്മേളനം വിപുലമായ പരിപാടികളോടെ നടന്നു. ജനുവരി 4ന് വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജേഷ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ അംഗംങ്ങൾ പങ്കെടുത്ത ചടങ്ങിൽ ജയിൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ വിഷയങ്ങളിലുള്ള ക്ലാസ്സുകളോടൊപ്പം അന്തേവാസികളുടെ വിവിധ കലാപരിപാടികളും മത്സരങ്ങളും നടത്തപ്പെട്ടു.
ജനുവരി 10ന് നടന്ന സമാപന സമ്മേളനം കല്പറ്റ എം എൽ എ അഡ്വ ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. ജയിൽ സൂപ്രണ്ട് ജി അനിൽകുമാർ ചടങ്ങിന് സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജയിൽ സൂപ്രണ്ട് ഒ.എം തൂൺ, വൈത്തിരി തഹസിൽദാർ അബ്ദുൾ ഹാരിസ്, ഡപ്യൂട്ടി തഹസിൽദാർ ബി.സുധ കെ.എസ്.ഒ.എ മേഖലാ സെക്രട്ടറി രാജീവൻ കൊട്ടയോടൻ ,ഫാദർ ബിജോ കറുകപ്പള്ളി, സിസ്റ്റർ ആൻസി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ചടങ്ങിന് ഡി പി ഒ എം.ഡി സുർജിത്ത് നന്ദി പ്രകാശിപ്പിച്ചു. നാദം ഓർക്കസ്ട്രയുടെ ഗാനമേളയും ഉണ്ടായിരുന്നു.





Leave a Reply