November 11, 2026

മേപ്പാടിയിൽഅനധികൃതമായി കുന്നിടിച്ച് മണ്ണ് കടത്തുന്നു .

0
IMG_20220120_055238.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി :
കോഴിക്കോട് – ഊട്ടി റോഡിൽ മേപ്പാടി പഞ്ചമി തീയേറ്ററിനു സമീപം അനധികൃതമായി കുന്നിടിച്ച് മണ്ണ് കടത്തുന്നത് പ്രദേശത്ത് വലിയ പാരിസ്ഥിതികപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അടിയന്തിരമായി നടപടിയെടുക്കണമെന്നും  കൊണ്ട് ബി ജെ പി ജില്ലാ പ്രസിഡൻ്റ്കെ പി മധു ആവശ്യപ്പെട്ടു .
കോട്ടപ്പടി വില്ലേജിൽ 453/32 ,39,40
എന്നീ സർവേ നമ്പറിൽ പെട്ട ഭൂമിയിലാണ് വലിയ തോതിലുള്ള പ്രകൃതി ചൂഷണം നടക്കുന്നത്. ഇവിടെ നിന്നും കേവലം മൂന്നൂറു മീറ്റർ മാറി കുന്നമംഗലം വയൽ എന്ന പ്രദേശത്ത് ഭൂമി അസാധാരണമായ രീതിയിൽ വിണ്ടു കീറുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് തദ്ദേശവാസികളെ മാറ്റിതാമസിപ്പിക്കുന്ന നsപടികൾ മുമ്പ് കൈക്കൊണ്ടിരുന്നു .മേപ്പാടി പഞ്ചായത്തിന്റെ പല പ്രദേശങ്ങളും അതീവ പരിസ്ഥിതി ലോല പ്രദേശങ്ങളാണ്. ഉരുൾപൊട്ടലു ണ്ടായപുത്തുമല, മുണ്ടക്കൈ പ്രദേശങ്ങളും ഭീഷണി നിലനിൽക്കുന്ന ചെമ്പ്രമലയും ഇതിനടുത്താണ്‌. ബി ജെ പി മണ്ഢലം   നേതാക്കൾ റവന്യൂ ഡിപ്പാർട്ടുമെന്റ് അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ ജിയോളജി ഡിപ്പാർട്ട്മെന്റ് ഇതിന് അനുമതി നൽകിയിരിക്കുന്നതിനാൽ തങ്ങൾ നിസ്സഹായരാണെന്ന നിലപാടാണ് അവരുടെ ഭാഗത്തു നിന്നും ഉണ്ടായത് .
ഇവിടെ ബിൽഡിംഗ് പെർമിറ്റ് നൽകിയ മേപ്പാടി ഗ്രാമപഞ്ചായത്ത് ഭരണ സമിതി ഈ മാഫിയയുടെ സ്വാധീനവലയത്തിലാണ്. ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ ജില്ലാ കളക്ടർ ആണെന്നിരിക്കെ ഇത്തരം പ്രകൃതി ചൂഷണത്തിനെതിരെ അടിയന്തിരമായി നടപടി സ്വീകരിക്കാൻ ജില്ലാ ഭരണകൂടം തയ്യാറാകണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രത്യക്ഷ സമരപരിപാടികൾക്ക് ബി ജെ പി തയ്യാറാകുമെന്നും കെ പി മധു മുന്നറിയിപ്പു നൽകി .പ്രശാന്ത് മലവയൽ , സുബീഷ് ടി എം , ഷാജിമോൻ ചൂരൽമല, വിജയൻ മഠത്തിൽ തുടങ്ങിയവർ സംബന്ധിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *