May 2, 2024

ക്വിസ് മത്സരം നടത്തി

0
Img 20220120 103302.jpg
കൽപ്പറ്റ:  വയനാട് ജില്ലാ വിമുക്തി മിഷന്റെ നേതൃത്വത്തിൽ”ലഹരി മുക്തം വിദ്യാലയം “പരിപാടിയുടെ ഭാഗമായി വൈത്തിരി താലൂക്ക് പരിധിയിൽ കൽപ്പറ്റ എക്സൈസ് സർക്കിൾ പാർട്ടി മുണ്ടേരി ജി.വി.എച്ച്.എസ്.എസ് ൽ   വെച്ച്  ലഹരി വിരുദ്ധ ബോധവത്കരണം എന്ന വിഷയത്തിൽ ക്വിസ് മത്സരം നടത്തി. മത്സരത്തിൽ വൈത്തിരി താലൂക്കിലെ 20 സ്കൂളുകളിൽ നിന്നായി 40വിദ്യാർത്ഥികൾ പങ്കെടുത്തു. ഒന്നാം സമ്മാനമായ 750 രൂപയും സർട്ടിഫിക്കറ്റും എൻ. എസ്.എസ്. എച്ച്. എസ്. എസ്  കൽപ്പറ്റയും  രണ്ടാം സമ്മാനമായ 500 രൂപയും സർട്ടിഫിക്കറ്റും  ജി.എച്ച്. എസ്. എസ്. തരിയോടും നേടി. മൂന്നാം സമ്മാനമായ 300 രൂപയും സർട്ടിഫിക്കറ്റും  മികച്ച പോരാട്ടത്തിനൊടുവിൽ എം.സി എഫ് പബ്ലിക് സ്കൂൾ  കൽപ്പറ്റയും ജി.എച്ച്. എസ്  തൃക്കൈപ്പറ്റയും പങ്കിട്ടു.
 വിജയികൾക്ക് മത്സരശേഷം ജില്ലാ വിമുക്തി മിഷൻ മാനേജർ  ടി.ജി. ടോമി, മുണ്ടേരി സ്കൂൾ പ്രിൻസിപ്പൽ അനിൽകുമാർ, എച്ച് .എസ് . എസ്. എ  മാരായ മുജീബ്, കനിഷ് എന്നിവർ സമ്മാനദാനം നടത്തി.  
വിമുക്തി വൈത്തിരി താലൂക് കോർഡിനേറ്റർ സുഷാദ് പി എസ്, പ്രിവന്റീവ് ഓഫീസർ   ഇ വി ഏലിയാസ് എന്നിവർ ആശംസകൾ  അറിയിച്ചു.  സി. ഇ .ഒ മാരായ പി കെ ചന്തു, എം എ സുനിൽ കുമാർ ,
 ശ്രീജമോൾ, അനിത എന്നിവർ മത്സരം നിയന്ത്രിച്ചു.
ഒന്നാം സമ്മാനം
എൻ. എസ്. എസ്. 
എച്ച്. എസ്. എസ് കൽപ്പറ്റ  1.ആലിയ ഫാത്തിമ & 2.ആൻ ഷാരോൺ  സജി
രണ്ടാം സമ്മാനം
ജി. എച്ച്. എസ്. എന്ന് തരിയോട് 
1.ശരത് ചന്ദ്രൻ എം. ആർ & 2.ജിയ മരിയ
മൂന്നാം സമ്മാനം
എം.സി. എഫ്. പബ്ലിക് 
സ്കൂൾ കൽപ്പറ്റ.
1.ലിലുവാൻ ഉൾ അഹമ്മദ്‌ & 2. ഹാജിറ.പി. ഒ
ജി. എച്ച്. എസ് . തൃക്കൈപ്പറ്റ
1.ജോൺ ബേസിൽ & 2. അമൽ മനോജ്‌
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *