April 25, 2026

സന്തോഷ് ട്രോഫി ഫുട്ബോൾ ; ബംഗാളിനെതിരെ നിര്‍ണ്ണായക ഗോള്‍ നേടിയത് വയനാട്ടുകാരനായ സഫ്‌നാദ്

0
GridArt_20220503_1451430862.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി: സന്തോഷ് ട്രോഫി ഫൈനലില്‍ വെസ്റ്റ് ബംഗാളിനെതിരെ നിര്‍ണ്ണായക ഗോള്‍ നേടിയത് വയനാട്ടുകാരനായ സഫ്‌നാദ്. ഒരു ഗോളിന് പിന്നിട്ടു നിന്നിരുന്ന എക്‌സ്ട്രാ ടൈമില്‍ കളി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കവെയാണ് സഫ്‌നാദിന്റെ കിടിലന്‍ ഹെഡ്ഡറിലൂടെ കേരളം ഗോള്‍ മടക്കിയത്. പിന്നീട് പെനാല്‍റ്റിയില്‍ 5-4 നാണ് കേരളം വിജയിച്ചത്. മേപ്പാടി നെല്ലിമുണ്ട മാന്‍കുന്നിലെ നജ്മുദ്ദീന്റെയും ഖദീജ യുടെയും മകനാണ് സഫ്‌നാദ്. നോവ അരപ്പറ്റയുടെ പരിശീലന കളരിയില്‍ നിന്നാണ് സഫ്‌നാദ് സന്തോഷ് ട്രോഫിയിലേക്ക് ചേക്കേറിയത്. പിതാവ് നല്‍കിയ പിന്തുണയില്‍ പന്ത് തട്ടി മുന്നേറിയ സഫ്നാദിലെ കളിമികവ് രാകി മൂര്‍ച്ച കൂട്ടിയെടുത്തത് നോവ അരപ്പറ്റയുടെ പരിശീലകനായിരുന്ന നിലവില്‍ ഗോകുലം കേരളയുടെ ഗോള്‍കീപ്പര്‍ പരിശീലകനായ ഫൈസല്‍ ബാപ്പുവാണ്.മേപ്പാടി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് ടു വരെ പഠിച്ച സഫ്‌നാദ് നിലവില്‍ എംഇഎസ് വളാഞ്ചേരിയില്‍ ഒന്നാംവര്‍ഷ ബിഎ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയാണ്. രാകിമിനുക്കിയെടുത്ത താരത്തിന്റെ അക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയെടുത്തത് കേരള യുനൈറ്റഡ് എഫ്.സിയുടെ പരിശീലകരായ യൂസുഫ്, ഷഹീന്‍ എന്നിവരാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *