May 19, 2026

അവസരോചിതമായ ഇടപെടൽ;ബത്തേരിയിലെ പൂമരം പുന:സ്ഥാപിച്ചു

0
IMG-20220503-WA00052.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: കഴിഞ്ഞ ദിവസം നഗരത്തിൽ കടപുഴകി വീണ പൂമരം പുനസ്ഥാപിച്ചു.നഗരസഭ, നാട്ടുകാർ, യുവജന സംഘടനകൾ ചേർന്നാണ് മണിക്കൂറുകൾക്കുള്ളിൽ പൂമരം പഴയപടിയാക്കിയത്.നഗരത്തിന് മാറ്റ് കൂട്ടിയ പൂമരം കാറ്റിൽകടപുഴകി വീണത് വൻ ചർച്ചയായിരുന്നു. മഴക്കൊപ്പമുണ്ടായ ശക്തമായ കാറ്റിലാണ് പൂമരം വീണത്. പൂക്കളാൽ സൗന്ദര്യവൽക്കരിക്കപ്പെട്ട ബത്തേരി ഇതിനകം ശ്രദ്ധ നേടിയിരുന്നു. ട്രാഫിക് ജംഗ്ഷനിൽ കണ്ണിന് ഇമ്പം പകർന്ന പൂമരം കടപുഴകി വീണത് സൗന്ദര്യാസ്വാതകാരെ നിരാശയിലാക്കിയിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *