March 28, 2024

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് അഴിമതിക്കെതിരെ സി. പി. ഐ. എം പുൽപ്പള്ളി ഏരിയ കമ്മിറ്റി

0
Gridart 20220507 1412451352.jpg
പുല്‍പ്പള്ളി: പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട പണം തിരിച്ച് പിടിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പിഐ.എം പുല്‍പ്പള്ളി ഏരിയ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ സഹകരണ മേഖലയില്‍ സമീപകാലത്ത് നടന്ന വന്‍ തട്ടിപ്പാണ് ബാങ്കില്‍ നടന്നതെന്നും ഇതുവഴി ബാങ്കിന് നഷ്ടപ്പെട്ടത് 8 കോടി 68 ലക്ഷം രൂപയാണെന്ന് പുതിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും സി.പിഐ.എം.

കാലകാലമായി കോണ്‍ഗ്രസ് നേതാക്കളാണ് ബാങ്ക് ഭരിക്കുന്നത് .കെ കെ അബ്രാഹവും കോണ്‍ഗ്രസിന്റെ മണ്ഡലം ഡി സി സി ഭാരവാഹികള്‍ ഭരണ സമിതി ഭാരവാഹികളായിരുന്ന കാലത്താണ് ഈ അഴിമതി നടന്നത്. ക്രമവിരുദ്ധമായി ഒട്ടേറെ വായ്പകള്‍ നല്‍കിയും നേതാക്കളും ബിനാമികളും ചേര്‍ന്ന് കോടികള്‍ തട്ടിയെടുക്കുകയും ചെയ്തു .മിനുസിൽ  കൃത്രിമത്വം നടത്തി ഹാജര്‍ ഒപ്പിട്ട് ബൈലോ ഭേദഗതി വരുത്തി തങ്ങള്‍ക്കിഷ്ടമുള്ള തീരുമാനങ്ങള്‍ എഴുതി ചേര്‍ക്കുകയും ഇതിന്റെ മറവില്‍ ഒരു വ്യക്തിയ്ക്ക് 25 ലക്ഷം രുപ വരെ വായ്പ നല്‍കാന്‍ അനുമതി തേടുകയും ചെയ്തു. ഭരണ സമിത അംഗങ്ങളും ബാങ്കിലെ ഒരു പറ്റം ജീവനക്കാരും ചേര്‍ന്നാണി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. മുമ്പ് ബാങ്കില്‍ അഴിമതിയെന്നും നടന്നിട്ടില്ലെന്ന് പറഞ്ഞ ഭരണ സമിതി അംഗങ്ങള്‍ ഇപ്പോള്‍ ബാങ്ക് പ്രസിഡണ്ടിന് മാത്രമാണുത്തരവാദിത്വമെന്നും പറഞ്ഞ് രംഗത്ത് വരുന്നത് ജനങ്ങളെ കബളിപ്പിക്കുന്നതിനാണ്. ബാങ്ക് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസിലെ ഗ്രൂപ്പ് ആധിപത്യം ഉറപ്പിക്കുന്നതിന് വേണ്ടിയാണ് ചിലര്‍ രംഗത്ത് വരുന്നത്. കോണ്‍ഗ്രസ് നേതാക്കളും ബിനാമികളും ചേര്‍ന്ന് തട്ടിയെടുത്ത പണം തിരികെ പിടിക്കാന്‍ ശക്തമായ നടപടി സ്വികരിക്കണമെന്നും ഇവരുടെ പേരിലുള്ള ആസ്തി കണ്ടു കെട്ടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സഹകരണ വകുപ്പിന്റെ അന്വേഷണവും വിജിലന്‍സ് അന്വേഷണവും തടസപ്പെടുത്താന്‍ നിരവധി തടസ ഹര്‍ജികളാണ് ഇവര്‍ ഹൈകോടതിയില്‍ കൊടുത്തത്.എന്നാല്‍ സര്‍ക്കാരിന്റെ ശകതമായ ഇടപ്പെടലിനെ തുടര്‍ന്നാണ് ഇപ്പോള്‍ അന്തിമാനുമതി കോടതി നല്‍കിയത്. പിരിച്ച് വിടലിന്റെ വക്കിലെത്തിയ ബാങ്കിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ അഡ്മിനിസ്ട്രറ്റീവ് കമ്മിറ്റി ധനകാര്യ സ്ഥാപനത്തെ ഇപ്പോള്‍ സാധരണ നിലയിലെത്തിക്കുകയും അംഗങ്ങള്‍ക്ക് കേരള ബാങ്കിന്റെ സഹായത്തോടെ വിവിധ വായ്പ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ സാധിച്ചു. മുമ്പ് കോടികള്‍ കോഴ വാങ്ങി ജീവനക്കാരെ നിയമിച്ച് വിവാദമായ ബാങ്കിലാണ് വായ്പ തട്ടിപ്പ് നടന്നിരുന്നത് ഇതിന് നേതൃത്വം നല്‍കിയവരുടെ പേരില്‍ പ്രാസിക്യൂഷന്‍ നടപടി സ്വീകരിക്കുന്ന തിനും വിജിലന്‍സ് അന്വേഷണം അടിയന്തരമായി പുര്‍ത്തിക്കരിക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സി.പി ഐ എം നേതാക്കളായ എം എസ് സുരേഷ് ബാബു, പി എസ് ജനാര്‍ദ്ദനന്‍, സജി തൈപറമ്പില്‍, ബിന്ദു പ്രകാശ്,പ്രകാശ് ഗഗാറിന്‍, ടി കെ ശിവന്‍, ഗിരിഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *