March 29, 2024

സൈബർ സുരക്ഷാ : ബോധവൽക്കരണവുമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ

0
Gridart 20220511 0754016442.jpg
പുൽപ്പള്ളി : കേരളാ സർക്കാരിന്റെ നൂറ് ദിന പരിപാടിയുടെ ഭാഗമായി അമ്മ മാർക്കുള്ള സൈബർ സുരക്ഷാ ബോധവൽക്കരണ പരിശീലനം പുൽപ്പള്ളി വിജയാ ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു. പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റസ് അംഗങ്ങളും, അദ്ധ്യാപകരും ചേർന്നാണ് അമ്മമാർക്ക് ബോധവൽക്കരണ ക്ലാസ്സ്‌ നടത്തുന്നത്.സോഷ്യൽ മീഡിയയുടെ ചതിക്കുഴികളിൽ പെടാതെ മൊബൈലും, ഇന്റർനെറ്റും ഉപയോഗിക്കാനുള്ള അറിവ് നൽകുക , കാലാനുസൃതമായി മാറുന്ന സൈബർ സാങ്കേതിക വിദ്യയുടെ പ്രായോഗിക തലങ്ങൾ ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ അമ്മമാരെ പരിചയപെടുത്തുക എന്ന ലക്ഷ്യ ത്തോടെയാണ് കൈറ്റ്സ് വിജയാ സ്കൂളിൽ പരിശീലനം നടത്തിയത്.

പ്രസ്തുത പരിപാടി വിജയാ ഹയർ സെക്കന്ററി എൽ. പി സ്കൂൾ ഹെഡ് മിസ്ട്രെസ് സിന്ധു ടീച്ചർ ഉത്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ബിന്ദു എൻ, കൈറ്റ് മാസ്റ്റർ ശ്രീനിവാസൻ കെ. വി, കൈറ്റ് മിസ്ട്രെസ് സിമി സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഇന്റർനെറ്റ് സുരക്ഷിത ഉപയോഗം, ഓ. റ്റി. പി, പിൻ രഹസ്യ കോടു കളുടെ പ്രാധാന്യം, വ്യാജ വാർത്തകൾ കൈ കാര്യം ചെയ്യൽ, ഇന്റർനെറ്റ്‌ ചതിക്കുഴികൾ, ഓൺലൈൻ പണമിടപാടു കളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി.
കൈറ്റ് വിദ്യാർത്ഥികളായ കൃഷ്ണനന്ദ വി. എം, ദേവാമൃത, ലക്ഷ്മി പ്രിയ വി. എസ്, ആദിത്യ സി. എ സ്, അനൈന ഷാജി, ലക്ഷ്മി പ്രിയ സി. എസ്, വൈഷ്ണവി എസ്. കെ, മാളവിക ഹരി, റിഷാന, ആഷിക ഷിബി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.സ്മിത റോയ്, ദീപാ ഷാജി, അന്നമ്മ, റില്ല ബിനോയ്‌, ദീപാ സുനീഷ്, രശ്മി പീറ്റർ, അനിത അജയൻ, റെജി മാത്യു, കവിത പി, ഷൈല ഷാജി, സ്നേഹ മാത്യു, റീത്ത മാത്യു, ഷീന, നിഷ, ആശ, സുജാത, സൗമ്യ, ജയ്ല എന്നിവരും പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *