March 28, 2024

ജപ്തി ഭീഷണി മൂലം അഭിഭാഷകന്റെ ആത്മഹത്യ ; മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു

0
Gridart 20220512 1246190822.jpg
സുൽത്താൻ ബത്തേരി : ബാങ്കിൻ്റെ ജപ്തി ഭീഷണിമൂലം അഭിഭാഷകൻ ജീവനൊടുക്കിയ സംഭവത്തിൽ ഐ.സി ബാലകൃഷ്ണൻ എം.എൽ.എ മുഖ്യമന്ത്രിക്ക് കത്തയച്ചു. മാനുഷിക പരിഗണന നൽകാതെ അഭിഭാഷകനെ ബാങ്കും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് സമ്മർദ്ദത്തിലാക്കിയതാണ് മരിക്കാൻ കാരണം. ഇതിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും എം.എൽ. എ ആവശ്യപ്പെട്ടു. പൂതാടി ഗ ഇരുളം വില്ലേജിൽ താമസിക്കുന്ന മുണ്ടാട്ടുചുണ്ടയിൽ അഡ്വ.ടോമിയാണ് പുൽപ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും 12 ലക്ഷം രൂപ ലോൺ എടുത്തിരുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം യഥാസമയം പണം തിരിച്ചടക്കാനായില്ല. പലിശയും, പിഴ പലിശയുമടക്കം 32 ലക്ഷത്തോളം രൂപ അടക്കാനാണ് ബാങ്ക് അധികൃതർ അറിയിച്ചത്. തിരിച്ചടയ്ക്കാൻ കൂടുതൽ സമയം ആവിശ്യപെട്ടെങ്കിലിം ഒരു ദിവസത്തെ സാവകാശം പോലും നൽകുകയില്ലെന്ന് ബാങ്ക് ഉദ്യോഗസ്ഥർ അറിയിക്കുകയും, പോലീസുകാരുമായ് എത്തി ജപ്തിഭീഷണി മുഴക്കി കുടുംബത്തെ മാനസികമായി പീഡിപ്പിക്കുകയും, യാതൊരു മാനുഷിക പരിഗണനപോലും നൽകാതെ ബാങ്ക് അധികൃതരുടെയും പോലീസിന്റെയും ഭാഗത്ത് നിന്നും വളരെ മോശമായ സമീപനമാണ് ഉണ്ടായത് എന്ന് സമീപ വാസികൾ പറയുന്നു. ബാങ്ക് അധികൃതർ സ്ഥലത്തെത്തിയപ്പോൾ പൂതാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കമുള്ളവർ ഇടപെട്ട് 4 ലക്ഷം രൂപ കടം വാങ്ങിയാണ് ബാങ്ക് അധികൃതർക്ക് നൽകിയത്. സ്ഥലം വിറ്റ് 10 ദിവസത്തിനുളളിൽ ബാക്കി തുക നൽകാമെന്ന ജനപ്രതിധിനികളുടെ ഉറപ്പിന്മേൽ അധികൃതർ തിരിച്ചു പോകുകയാണുണ്ടായത്. രണ്ട് പെൺ മക്കളടങ്ങുന്ന ഇദ്ദേഹത്തിന്റെ കുടുംബത്തിന് ആകെ 5 സെന്റ് ഭൂമിയാണുള്ളത്. ഈ വസ്ത പണയപ്പെടുത്തിയാണ് ലോൺ എടുത്തിട്ടുള്ളത്. ഈ വിഷയവുമായി ബന്ധപ്പെട്ട് സമൂഹമധ്യത്തിൽ അപമാനിതനായ തിനെ തുടർന്നുള്ള മാനസിക വിഷമത്തിലാണ് ഗത്യന്തരമില്ലാതെ ഇദ്ദേഹം വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്തത്. മേൽ വിഷയം അനുഭാവപൂർവ്വം പരിഗണിക്കണമെന്നും വ്യക്തമായ അന്വേഷണം നടത്തി ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും, നിരാലംബരായ കുടുംബത്തിന്റെ കടബാധ്യത സർക്കാർ ഏറ്റെടുക്കുന്നതിനും ആവശ്യമായ നടപടിയുണ്ടാകണമെന്നും കത്തിൽ ആവിശ്വപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *