March 29, 2024

ലക്ഷ്മി മജുംദാർ ദേശീയപുരസ്കാരം പുൽപ്പള്ളി ജയശ്രീ ഹയർ സെക്കന്ററി സ്കൂളിന്

0
Gridart 20220514 0823571832.jpg
കൽപ്പറ്റ: മികച്ച സേവന പ്രവർത്തനം നടത്തിയ ഗൈഡ്സ് യൂണിറ്റിനുള്ള ലക്ഷ്മി മജുംദാർ ദേശീയപുരസ്കാരം  പുല്പ്പള്ളി ജയശ്രീ ഹയർസെക്കൻഡറി സ്കൂളിന് തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി സമ്മാനിച്ചു.
ദേശീയതലത്തിൽ കേരളത്തിന് ഒന്നാം സ്ഥാനം നേടിക്കൊണ്ടാണ് ജയശ്രീ ഹയർസെക്കൻഡറി സ്കൂൾ ലക്ഷ്മി മജുംദാർ പുരസ്കാരത്തിനർഹമായത്. വയനാട് ജില്ലയിലെ ട്രൈബൽ മേഖലയിൽ യൂണിറ്റിലെ കുട്ടികൾ നടത്തിയ സാമൂഹിക സേവന പ്രവർത്തനങ്ങൾ, പൊതുസമൂഹത്തിൽ നടത്തിയ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ,റോഡ് സുരക്ഷ, കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ, പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങൾ,ആദിവാസി കോളനി ദത്തെടുക്കൽ, പ്ലാസ്റ്റിക് രഹിത സമൂഹം,വിഷരഹിത പച്ചക്കറി ഉത്പാദനം,കാർഷിക പുനരുജ്ജീവന പദ്ധതികൾ,സ്വയം തൊഴിൽ പരിശീലനം,കൗമാര വിദ്യാഭ്യാസ പദ്ധതികൾ,വ്യക്തിത്വ വികസനം എന്നിങ്ങനെ 13 കാര്യങ്ങളെ മുൻനിർത്തി നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ദേശീയപുരസ്കാരം ജയശ്രീ സ്കൂളിനെ തേടിയെത്തിയത്.2017  – ലാണ് ജയശ്രീ സ്കൂളിൽ സ്കൗട്ട് ഗൈഡ് യൂണിറ്റ് തുടങ്ങുന്നത് 2018 – ൽ സംസ്ഥാന ബഹുമതിയായ ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് അവാർഡ്,2019 ജൈവവൈവിധ്യ ഉദ്യാനമത്സരത്തിൽ ഒന്നാം സ്ഥാനം എന്നീ ബഹുമതികളും ലഭിച്ചിരുന്ന ചടങ്ങിൽ ഗൈഡ്സ് സ്റ്റേറ്റ് കമ്മീഷണർ  തങ്കച്ചി അധ്യക്ഷത വഹിച്ചു.കർഷക കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീകാര്യം പ്രസന്നകുമാർ,സോഷ്യൽ എഡ്യൂക്കേഷൻ പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ കെ.പി ശശികുമാർ ഗൈഡ്സ് സംസ്ഥാന ഓർഗനൈസിംഗ് കമ്മീഷണർ ഷീല ജോസഫ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി ബി ലിജിമോൾ, സ്റ്റേറ്റ് അസിസ്റ്റന്റ് ട്രെയിനിങ് കമ്മീഷണർ ഷൈനി മൈക്കിൾ സ്കൂൾ മാനേജർ കെ ആർ ജയറാം, പ്രിൻസിപ്പൽ കെ ആർ ജയരാജ് സ്കൗട്ട് അധ്യാപകൻ പി ആർ തൃദീപ് കുമാർ,ഗൈഡ്സ് അധ്യാപിക കെ ആർ ജയശ്രീ, ഗൈഡ്സ് ലീഡർമാരായ സാന്ദ്ര സുരേഷ്,അനൗഷ്ക ലാൽ, അനഘ റോയ് ,അഖരുദ് രാഗ് എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *