GridArt_20220514_0828235802.jpg

മുൻ പ്രോസിക്യുട്ടർ എ. വി ടോമിയുടെ മരണത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം : ജനതാദൾ (എസ് )


AdAd
കൽപ്പറ്റ : അഡ്വ : ടോമിയുടെ മരണത്തിൽ ബാങ്ക് ഉദ്യോ ഗസ്ഥർക്കെതിരെയും, കേണിച്ചിറ പോലീസ് സബ് ഇൻസ്‌പെക്ടർക്കെതിരെയും നടപടി എടുക്കണമെന്നും, 

കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യപെട്ട് ജനദാദൾ (എസ് ) മുഖ്യമന്ത്രിക്ക് ക  ത്തയച്ചു.അഡ്വ : ടോമിയുടെ വീട് ജപ്തി ചെയ്യാൻ എത്തിയ പുൽപ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജർ ധിക്കാരപരമായാണ് പെരുമാറിയാത്.
പൊതുപ്രവർത്തകരെ പോലും അധി ഷേപിക്കുന്ന രീതി തുടർന്നാൽ ബാങ്ക് തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ല എന്നും, കേണിച്ചിറ എസ്. ഐ യുടെ നടപടികൾ പോലീസ് ഡിപ്പാർട്മെന്റിന് പോലും അപമാനമാണെന്നും, ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജനതാദൾ ( എസ് ) പുൽപ്പള്ളി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.ജനതാദൾ (എസ് ) നടത്തിയ പ്രതിഷേദത്തിൽ അരുൺ ടി.എസ് അധ്യഷത വഹിച്ചു.ജില്ലാ സെക്രട്ടറി ബെന്നി കുറുമ്പാലക്കാട്ട്, ജില്ലാ വൈസ് പ്രസിഡന്റ്‌ കുര്യൻ എ. ജെ, ഇന്ദിരാ സുകുമാരൻ, ബാബു മീനം കൊല്ലി, എ. കെ കുമാർ തുടങ്ങി യവർ പ്രസംഗിച്ചു.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.