May 19, 2026

പുൽപ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്ക് ഡി.വൈ.എഫ്.ഐ ഉപരോധിച്ചു

0
GridArt_20220516_1954446172.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുല്‍പ്പള്ളി: പുൽപള്ളി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും വായ്പ എടുത്തതിന്റെ പേരില്‍ ജപ്തി ഭീഷണി മുഴക്കിയ സംഭവത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അഡ്വ.എം.വിടോമിയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരില്‍ തക്കതായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പുൽപള്ളി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുൽപള്ളി ശാഖ ഉപരോധിച്ചു.സമരം സി.ഐ.റ്റി.യു ജില്ലാ കമ്മിറ്റി അംഗം
എം.എസ് സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.സി. എം രജനീഷ് അധ്യക്ഷനായി.
ഡി.വൈ. എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു,എ.വി ജയൻ എന്നിവർ സംസാരിച്ചു.മുഹമ്മദ്‌ ഷാഫി സ്വാഗതവും പി.ആർ രാഹുൽ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *