April 24, 2024

വേളാങ്കണി തീർത്ഥയാത്ര; അഞ്ച് അംഗം യാത്ര ചെയ്ത വാഹനം അപകടത്തിൽ ; ഒരാൾ മരണപ്പെട്ടു

0
Gridart 20220519 0921072673.jpg
 
പെരിക്കല്ലൂർ : പുൽപ്പള്ളി മരക്കടവിൽ നിന്ന് വേളാങ്കണിയ്ക്ക് പോയി തീർത്ഥയാത്ര കഴിഞ്ഞ് മടങ്ങിവരുന്ന 5 അംഗം സഞ്ചരിച്ച വാഹനം മേട്ടുപാളയം കല്ലാറിന് (തമിഴ്നാട്) സമീപത്ത് വെച്ച് രാവിലെ 5.30 മണിയ്ക്ക് അപകടത്തിൽ പെട്ടു. ഒരാൾ മരണപ്പെട്ടു എന്നതാണ് പ്രാഥമിക നിഗമനം. പുൽപ്പള്ളി- മരക്കടവ് സ്വദേശികളായ കണികുളം ജോസും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽപെട്ടവരെ മേട്ടുപ്പാളയം ഗവൺമെൻറ് ഹോസ്പിറ്റലിൽ ആക്കിയിരിക്കുകയാണ് എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ അറിയാൻ സാധിച്ചിട്ടില്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *