ലേബർ കോൺട്രാക്ട് സഹകരണം സംഘം കമുകിൻ തൈകൾ വിതരണം ചെയ്തു
പുൽപ്പള്ളി : ലേബർ കോൺട്രാക്ട് സഹകരണം സംഘം കമുകിൻ തൈകൾ വിതരണം ചെയ്തു.
സ്ഥലം മെമ്പർമാരിൽ നൂറ് കുടുംബങ്ങൾക്ക് മുന്തിയ ഇനം 20 – കമുകിൻ തൈകൾ സൗജന്യമായി വിതരണം ചെയ്തു. വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പൊതു മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന ജോസ് നിർവഹിച്ചു.സഹകരണ സംഘം അസി: രജിസ്ട്രാർ (ജനറൽ) അജിലേഷ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഉഷാ തമ്പി, വാർഡ് മെമ്പർ അനിൽ സി. കുമാർ,
സഹകരണ സംഘം ഓഫീസ് സൂപ്രണ്ട് പി.കെ വിജയൻ, പ്രകാശ് ഗഗാറിൻ എന്നിവർ സംസാരിച്ചു.
സംഘം പ്രസിഡന്റ് കെ.എ സ്കറിയ സ്വാഗതവും വൈസ് പ്രസിഡണ്ട് സജി പി.എ നന്ദിയും പറഞ്ഞു. സംഘം ഡയറക്ടർമാരായ ജോർജ്ജ് എം.പി, ജോൺ പി. കെ, സോജീഷ് എം.എസ്, ഷീബ കോര, സെക്രട്ടറി സുനിത രാജേഷ് എന്നിവർ നേതൃത്വം നൽകി.






Leave a Reply