April 25, 2026

ബൈക്കുകൾ തമ്മിൽ ഇടിച്ച് അപകടം : മലപ്പുറം സ്വദേശികളായ നാല് യുവാക്കൾക്ക് പരിക്ക്

0
IMG-20220606-WA00302.jpg
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി : ദേശീയപാതയിൽ വൈത്തിരി കെ.എസ്.ഇ.ബി ഓഫിസിനു മുന്നിൽ രണ്ടു ബൈക്കുകൾ ഇടിച്ച് അപകടം. ബൈക്കുകൾ ഇടിച്ച് മരത്തിൽ തട്ടി മറിഞ്ഞ് മലപ്പുറം സ്വദേശികളായ നാലു യുവാക്കൾക്ക് പരിക്ക്.മലപ്പുറം സ്വദേശികളായ മുസ്തഫ (18), മുഹമ്മദ് ഷഹനാദ് (18), മുഹമ്മദ് റിഷാദ് (19), നവീദ് മുഹമ്മദ് (19) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
മുഹമ്മദ് റിഷാദിന്റെ പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ വൈത്തിരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോഴിക്കോട് ഭാഗത്തുനിന്നു വന്ന ബൈക്കുകൾ ഇടിച്ചശേഷം കെ.എസ്.ഇ.ബി ഓഫിസിനു മുൻവശത്തെ മരത്തിലിടിച്ച് മറിയുകയായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *