April 24, 2026

ബാണാസുര ഭാഗത്ത് വീണ്ടും മാവോയിസ്റ്റുകളെത്തി

0
IMG-20220611-WA00142.jpg
By ന്യൂസ് വയനാട് ബ്യൂറോ
 പടിഞ്ഞാറത്തറ: ഇടവേളക്ക് ശേഷം ബാണാസുര ഭാഗത്ത് വീണ്ടും മാവോയിസ്റ്റുകളെത്തി. കുറ്റിയാംവയലിലാണ് നാലംഗ മാവോയിസ്റ്റ് സംഘമെത്തിയത്. റിസോര്‍ട്ടിന്റെ പണിക്കായെത്തിയ തമിഴ്‌നാട് തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടിലാണ് നാലംഗ സംഘം എത്തിയത്. ഇതിൽ രണ്ട് പേർസ്ത്രീകളാണ്. യൂണിഫോമിലാണ് മാവോയിസ്റ്റ് സംഘമെത്തിയതായി പോലീസിന് വിവരം ലഭിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. തൊഴിലാളികളില്‍ നിന്നും അരിയും കുറച്ച് പലചരക്ക് സാധനങ്ങളും വാങ്ങിയ ശേഷം പെട്ടെന്ന് തന്നെ സംഘം തിരിച്ചു പോയതായും പറയുന്നു
രണ്ട് വര്‍ഷം മുമ്പ് ബാണാസുര വനം മേഖലയില്‍ നടന്ന വെടിവെപ്പില്‍ മാവോയിസ്റ്റ് നേതാവ് വേല്‍മുരുകന്‍ കൊല്ലപ്പെട്ടിരുന്നു. 
സംഭവത്തെ തുടര്‍ന്ന് പടിഞ്ഞാറത്ത പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *