August 27, 2026

അണിയാറക്കൊല്ലി റോഡ് തുറന്നു കൊടുത്തു

0
IMG-20220612-WA00322.jpg
By ന്യൂസ് വയനാട് ബ്യൂറോ
പള്ളിക്കൽ: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അഞ്ചു ലക്ഷം രൂപ വകയിരുത്തി നിർമിച്ച എടവക പഞ്ചായത്ത് പതിനേഴാം വാർഡിലെ പള്ളിക്കൽ – അണിയാറ ക്കൊല്ലി കോൺഗ്രീറ്റ് റോഡ് ഗതാഗതത്തിനായി പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു.പതിനാറാം വാർഡ് മെമ്പർ ബ്രാൻ അഹമ്മദ് കുട്ടി, തൊഴിലുറപ്പ് പദ്ധതി എ.ഇ. ഷമീൽ സി.എച്ച്,ഷീജൊ ചിറ്റിലപ്പള്ളി, ഷിഹാബ് മുതുവോടൻ, സി.എച്ച്. അബ്ദുൾ റഹ്മാൻ , കബീർ എം , വി.സി.യു. ഉസ്മാൻ , റഷീദ് കെ.വി ,ഇസ്മായിൽ പി, നൗഫൽ.പി , പൂക്കോയ തങ്ങൾ, കെ.വി.സി. അമ്മദ് പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *