August 28, 2026

ജനത്തിന്റെ ആശങ്കകൾ അകറ്റാൻ സർക്കാർ തയ്യാറാകണം : സെന്റ് ജോസഫ് ചർച്ച് റിപ്പൺ

0
IMG-20220612-WA00332.jpg
By ന്യൂസ് വയനാട് ബ്യൂറോ
റിപ്പൺ : ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതും, പ്രതിസന്ധികൾ സൃഷ്ടിക്കുന്നതുമായ ബഫർ സോൺ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധ റാലിയുമായി റിപ്പൺ ഇടവക. കേന്ദ്ര -കേരള സർക്കാരുകൾ ജനത്തിന്റെ ആശങ്കകൾ തിരിച്ചറിഞ്ഞ് ജനിച്ച മണ്ണിലുള്ള നിലനിൽപ്പ് ഉറപ്പുവരുത്താൻ തയ്യാറാകണമെന്ന് ഇടവക വികാരി ഫാ. സണ്ണി കൊള്ളറത്തോട്ടം പറഞ്ഞു. കുട്ടികളും മുതിർന്നവരുമടക്കം മുന്നൂറിലേറേ പേർ പ്രതിഷേധ റാലിയിൽ അണിനിരന്നു. ജോർജ്ജ്‌ റാത്തപ്പള്ളി, അബ്രാഹം പാലക്കലോടി, ജസ്റ്റിൻ പാലക്കലോടി, ഷിജു പൂളിക്കൽ,ജോൺസൺ കുറ്റിക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *