May 17, 2026

ആട്ടവും പാട്ടുമായി മനം നിറഞ്ഞ് കുഴിനിലം അന്തേവാസികളുടെ ഓണാഘോഷം

0
IMG-20220912-WA00252.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ആട്ടവും പാട്ടുമായി മനം നിറഞ്ഞ് കുഴിനിലം അന്തേവാസികളുടെ ഓണാഘോഷം. കേരള പത്ര പ്രവർത്തക അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റിയാണ് കുഴിനിലം അഗതി മന്ദിരത്തിൽ ഓണാഘോഷം സംഘടിപ്പിച്ചത്. അന്തേവാസികൾ വിവിധ കലാപരിപാടികൾ നടത്തി. കുഞ്ഞൻ കണിയാരത്തിൻ്റെ മണിനാദം നാടൻപാട്ട് ഉണ്ടായിരുന്നു . എല്ലാവർക്കും ഓണക്കോടികൾ വിതരണം ചെയ്തു. മാനന്തവാടി നഗരസഭ വൈസ് ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. പത്രപ്രവർത്തക അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് അരുൺ വിൻസെൻ്റ് അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യഭ്യാസസ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വ.സിന്ധു സെബാസ്റ്റ്യൻ, നഗരസഭ കൗൺസിലർ എൻ.നാരായണൻ, പത്ര പ്രവർത്തക അസോസിയേഷൻ ജില്ലാ സെക്രട്ടറി രവീന്ദ്രൻ കാവുഞ്ചോല, ട്രഷറർ സാദിഖ് പനമരം, ജോയിൻ്റ് സെക്രട്ടറി സുമി മധു എന്നിവർ സംസാരിച്ചു. വയനാട് വിഷൻ എം.ഡി.ഏലിയാസ് മത്സര വിജയികൾക്ക്
സമ്മാനങ്ങൾ വിതരണം ചെയ്തു. ജസ്റ്റിൻ ചെഞ്ചട്ടയിൽ, കവിത ചന്ദ്രൻ, റെനീഷ് ആര്യപ്പിള്ളിൽ, എ.ജെ.ചാക്കോ, അൻവർ സാദിഖ്, അനീഷ് നിള, നൈജു ജോസഫ് എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *