May 16, 2026

പെരിക്കല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൂൾ കലോത്സവത്തിന് തുടക്കമായി

0
IMG_20220930_080849.jpg
By ന്യൂസ് വയനാട് ബ്യൂറോ
പെരിക്കല്ലൂർ: ഗവ.ഹയർ സെക്കണ്ടറി സ്കൂൾ 2022-23 അധ്യായന വർഷത്ത സ്കൂൾ കലോത്സവം ഇന്നും നാളെയുമായി സ്കൂളിൽ നടക്കും. പ്രീ പ്രൈമറി, എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. കലാമേളയുടെ ഉദ്ഘാടനം മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയൻ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഗിരീഷ്കുമാർ ജി.ജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ.എൻ സുശീല മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേഴ്സി ബെന്നി, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ജോസ് നെല്ലേടം, കലേഷ്, സുധ നടരാജൻ, പ്രിൻസിപ്പാൾ ടി.എം. ബിജു,  പ്രധാനാധ്യാപകൻ ഷാജി പുൽപ്പള്ളി, എസ്.എം.സി ചെയർമാൻ പി.പി.ജോൺ, എം.പി.ടി.എ പ്രസിഡന്റ് സന്ധ്യ പൂന്തനാക്കുഴിയിൽ, കലോത്സവ കൺവീനർമാരായ മധുസൂദനൻ, ഷംന പി.എസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *