April 20, 2024

വയനാട്ടിൽ ഭിക്ഷാടനം നിരോധിക്കണമെന്ന ആവശ്യം ശക്തം

0
കൽപ്പറ്റ:: കുട്ടികളെ  കാണാതാവുന്നതും ഇതര സംസ്ഥാനക്കാരായ ഭിക്ഷാടകരുടെ എണ്ണം അനുദിനം വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ട് വയനാട്ടിൽ ഭിക്ഷാടനം നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അടുത്തിടെയായി ഗ്രാമപ്രദേശങ്ങളിലെ വീടുകളിൽ ഇതര സംസ്ഥാന കാരായ ഭിക്ഷാടകർ കൂടുതലായി എത്തുന്നുണ്ട്. കുട്ടികളെ തട്ടികൊണ്ടു പോകുന്നതായി സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രചരിക്കുന്നതിനാൽ കൊച്ചു കുട്ടികളുള്ളവർ ഏറെ ആശങ്കയിലാണ്. സ്ഥിരീകരണമില്ലാതെയും ആശങ്കപ്പെടുത്തുന്ന തരത്തിലും സന്ദേശങ്ങൾ പരത്തരുതെന്ന് പൊലീസ് നിർദ്ദേശമുണ്ടങ്കിലും ഒരു വിഭാഗം അത് ഗൗനിക്കുന്നില്ല. 

         ബാലഭിക്ഷാടനം ഇന്ന് രാജ്യം നേരിടുന്ന  പ്രധാന പ്രശ്നമാണന്നും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നും ഈ രംഗത്ത് വർഷങ്ങളായി സന്നദ്ധ പ്രവർ ത്തനം നടത്തുന്ന മാനന്തവാടി സ്വദേശി വിൽഫ്രഡ് ജോസ് മുതിരക്കാലായിൽ പറഞ്ഞു. ഭിക്ഷാടനത്തിനെതിരെ നിയമ നടപടി ആവശ്യപ്പെട്ട് സർക്കാരിൽ സമ്മർദ്ദം ചെലുത്തി വരികയാണന്നും അദ്ദേഹം പറഞ്ഞു.
  വയനാട്ടിൽ ശിശു സംരംക്ഷണ പ്രവർത്തനങ്ങൾക്കായി നല്ല രീതിയിൽ ഏകോപനം നടക്കുന്നുണ്ടന്നും പൊതുജന സഹകരണത്തോടെ മാത്രം ഇത്തരം കാര്യങ്ങളിൽ ജാഗ്രത പുലർത്താൻ കഴിയുന്നെന്നും വയനാട് ജില്ല ശിശു സംരംക്ഷണ ഓഫീസർ പ്രജിത്ത് കാരായി പറഞ്ഞു. 
      വയനാട് ഉൾപ്പെടെ എല്ലാ ജില്ലയിലും കുട്ടികൾ പീഡിപ്പിക്കപ്പെടുന്നതുമായി   ബന്ധപ്പെട്ട കേസുകളിൽ നടപടി ത്വരിതപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടന്ന് ഐ.ജി. ശ്രീജിത്ത് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് തൃശൂരിൽ നടന്ന സംസ്ഥാന ശില്പശാലയിൽ എല്ലാ ജില്ലകളിൽ നിന്നുമുള്ള  ഡി.വൈ.എസ്.പി.മാർ പങ്കെടുത്തിരുന്നു. 
       ഭിക്ഷാടനം നിരോധിക്കുക മാത്രമല്ല പൊതു സമൂഹത്തിന്റെ ജാഗ്രതയാണ് കുട്ടികളുടെ കാര്യത്തിൽ ആവശ്യമെന്ന് ചൈൽഡ് പ്രൊട്ടക്ട് ടീം ഭാരവാഹികൾ പറഞ്ഞു.പൊതു സമൂഹത്തെ ബോധവാൻമാരാക്കാൻ തങ്ങൾക്കുള്ളിൽ വാട്സ് ആപ് കൂട്ടായ്മയും പ്രവർത്തിക്കുന്നുണ്ടന്ന് ഇവർ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *