April 24, 2024

മിൽമ ചെയർമാൻ പി.ടി. ഗോപാലക്കുറുപ്പിന് ദേശീയ പുരസ്കാരം

0
Img 1338
കല്‍പ്പറ്റ: ധവള വിപ്ലവ നായകനും പാല്‍ ഉത്പാദനത്തില്‍ ഇന്ത്യയെ ലോകത്തിലെ ഒന്നാമത്തെ രാഷ്ട്രമായും മാറ്റിയെടുത്ത ഡോക്ടര്‍ വര്‍ഗീസ് കുര്യന്റെ സ്മരണാര്‍ത്ഥം ഇന്‍ഡ്യന്‍ ഡെയറി അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരം ഡോക്ടര്‍ വര്‍ഗീസ് കുര്യന്‍ അവാര്‍ഡ്'മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പിന് .അങ്കമാലിയില്‍ വെച്ച് മന്ത്രി അഡ്വ.കെ. രാജു പുരസ്കാരം  സമ്മാനിച്ചു .പി.ടി ഗോപാലക്കുറുപ്പ് ക്ഷീരമേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തെ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടത്. ഇന്‍ഡ്യന്‍ ഡെയറി അസോസിയേഷന്റെ 46-ാം മത് സമ്മേളനത്തില്‍ വച്ചാണ് പ്രശസ്തി പത്രവും രണ്ട് ലക്ഷം രൂപയും അടങ്ങുന്ന അവാര്‍ഡ് അദ്ദേഹത്തിന്  സമ്മാനിച്ചത്. വയനാട് ജില്ലയിലെ മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍പെട്ട കാക്കവയല്‍ സ്വദേശിയാണ് പി.ടി ഗോപാലക്കുറുപ്പ്. സരളകുറുപ്പാണ് ഭാര്യ. സജിത, സജിനി, ഡോ.ശ്രീദേവി എന്നിവര്‍ മക്കളാണ്. 1984 മുതല്‍ തേനേരി ക്ഷീരസഹകരണ സംഘം പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന പി.ടി ഗോപാലക്കുറുപ്പ് 1986 ല്‍ വയനാട് ജില്ല മില്‍ക്ക് യൂണിയന്‍ രൂപവല്‍ക്കരിച്ചത് മുതല്‍ 1990 ല്‍ മലബാര്‍ മില്‍മയില്‍ ലയിപ്പിക്കുന്നത് വരെ ജില്ലായൂണിയന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. നന്നേ ചെറുപ്പത്തില്‍ തന്നെ ഭരണ നിപുണത തെളിയിച്ച അദ്ദേഹം 1979 മുതല്‍ 1984 വരെ മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. 1993 മുതല്‍ 1998 വരെ മടക്കിമല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഡയറക്ടറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മില്‍മയുടെ പ്രവര്‍ത്തനം മലബാറിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 1989 ല്‍ രൂപം കൊടുത്ത നിര്‍ദ്ദിഷ്ട മലബാര്‍ മേഖലാ സഹകരണ ക്ഷീരോല്‍പാദക യൂണിയന്റെ പ്രമോട്ടിങ്ങ് കമ്മിറ്റിയുടെ ചെയര്‍മാന്‍ പി.ട ി.ഗോപാലക്കുറുപ്പ് ആയിരുന്നു. 1993 ല്‍ മലബാര്‍ മേഖലാ യൂണിയനിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച് ചെയര്‍മാനായി. ആ പദവിയില്‍ അദ്ദേഹം 1999 വരെ തുടര്‍ന്നു. 1999 മുതല്‍ മില്‍മയുടെ ചെയര്‍മാന്‍ ആയും മലബാര്‍ മേഖലാ സഹകരണ ക്ഷീരോല്‍പാദക യൂണിയന്റെ ഭരണസമിതി അംഗമായും പ്രവര്‍ത്തിച്ച് വരുന്നു. ദേശീയ ക്ഷീരവികസന ബോര്‍ഡില്‍ നോമിനേറ്റു ചെയ്യപ്പെട്ട അംഗമായി അദ്ദേഹം 2002. 2009, 2011 എന്നീ വര്‍ഷങ്ങളിലായി മൂന്ന് തവണ പ്രവര്‍ത്തിച്ചു. 1980 വരെ ദേശീയ ക്ഷീരഭൂപടത്തില്‍ ഒരു തരത്തിലും ഉള്‍പ്പെടുത്താതിരുന്ന കേരളം ഇന്ന് പാലിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തതയിലേക്ക് നീങ്ങുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *