June 20, 2026

കെ.എസ്.ആർ.ടി.സി.ക്ക് ഒരു രക്ത സാക്ഷി കൂടി .: പെൻഷൻ കിട്ടിയില്ല: മുൻ ജീവനക്കാരൻ ആത്മഹത്യ ചെയ്തു

0
IMG-20180208-WA0150
By ന്യൂസ് വയനാട് ബ്യൂറോ
 .

സുല്‍ത്താന്‍ ബത്തേരി: പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഒരു രക്തസാക്ഷികൂടി. കെഎസ്ആര്‍ടിസി ബത്തേരി ഡിപ്പോയിലെ മുൻ  സൂപ്രണ്ട് തലശേരി നാലാം മൈല്‍ സൗപര്‍ണികയില്‍ യു.എന്‍. നടേശ്ബാബു (67)വിനെ ബത്തേരി  ടൗണിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ ഉച്ചക്ക് 12-ഓടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവിതം മതിയായെന്ന് മുറിയുടെ ഭിത്തിയില്‍ കടലാസില്‍ എഴുതി ഒട്ടിച്ചിരുന്നു. ഇതുകൂടാതെ മറ്റൊരു എഴുത്തുകൂടി ഉണ്ട്. ഇതിലെ വിശദവിവരം പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ബത്തേരി ഡിപ്പോയില്‍ ക്ലാര്‍ക്ക് ആയി ജോലി തുടങ്ങിയ നടേശ്ബാബു സുപ്രണ്ടായി 2006ലാണ് വിരമിച്ചത്.
. കഴിഞ്ഞ ആറിനാണ് ബത്തേരിയിലെത്തിയത്. 
രാത്രിയില്‍ ഫോണില്‍ വീട്ടിലേക്ക് ബന്ധപ്പെട്ടിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് ഫോണ്‍ സ്യുച്ച് ഓഫ് ആയി. ഇതേതുടര്‍ന്ന് നടേശ്ബാബുവിന്റെ മകനും ബന്ധുക്കളും ഇന്നലെ രാവിലെ ബത്തേരിയിലെത്തുകയും വിവിധ ലോഡ്ജുകളിലും, ആശുപത്രികളിലും അന്വേഷിക്കുകയും ചെയ്തു. അതിനിടെയാണ് ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 
ബത്തേരിക്ക് സമീപം മൂലങ്കാവിലായിരുന്നു കുടുംബസമേതം താമസിച്ചിരുന്നത്. പിന്നീട് തലേശേരിയിലേക്ക് മാറുകയായിരുന്നു. പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ നടത്തിയ സമരത്തില്‍ നടേശ്ബാബു പങ്കെടുത്തിരുന്നു. ബത്തേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: സ്മിത. മക്കള്‍: നിഥിന്‍ (ദുബായ്), മിഥുന്‍ നടേശ് (ദുബായ്), ജിഥിന്‍. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *