July 27, 2026

വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ പഠിക്കാൻ മൈസൂർ രൂപതയുടെ ഓർഗനൈസേഷൻ ഫോർ ദി ഡെവലപ്മെന്റ് ഓഫ് ദി പീപ്പിൾ പ്രവർത്തകരെത്തി.

0
ODP
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി രൂപതയുടെ ഔദ്യോഗിക സാമൂഹ്യ വികസന പ്രസ്ഥാനമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ നേരിട്ടു മനസ്സിലാക്കുന്നതിനായി മൈസൂർ രൂപതയുടെ ഔദ്യോഗിക സാമൂഹ്യ വികസന പ്രസ്ഥാനമായ  ഓർഗനൈസേഷൻ ഫോർ ദി ഡെവലപ്മെന്റ് ഓഫ് ദി പീപ്പിൾ നിന്നുമുള്ള സാമൂഹ്യ പ്രവർത്തകർ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി സന്ദർശിച്ചു. ടീം അംഗങ്ങൾ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങളും ബയോവിൻ അഗ്രോ റിസർച്ച് പ്രവർത്തനങ്ങളും  മനസ്സിലാക്കി. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ റെവ. ഫാദർ ബിജോ കറുകപ്പള്ളിൽ, ബയോവിൻ  അഗ്രോ റിസേര്ച് ഡയറക്ടർ റെവ. ഫാദർ ജോൺ ചൂരപുഴയിൽ, പ്രോഗ്രാം ഓഫീസർ ജോസ്.പി.എ, ലെവീന എന്നിവർ ക്ലാസ്സുകൾ എടുത്തു. കൂടാതെ ചെന്നിലാറ പ്രദേശത്തെ ജൈവ കർഷകരുടെ കൃഷിയിടങ്ങളിലും സംഘം സന്ദർശനം നടത്തി. ജൈവ കൃഷി പ്രവർത്തങ്ങളുടെ കോ ഓർഡിനേറ്റർ അമൽ ആന്റണി, ഫീൽഡ് ഓഫീസർ അന്നമ്മ സെബാസ്റ്യൻ, മൈസൂർ ഒ ഡി പി യിലെ അന്നമ്മ, രമേഷ്, ജയറാം  എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *