May 30, 2026

നഷ്ടപ്പെട്ട ബൈക്ക് പോലീസ് പട്രോളിങിനിടെ കണ്ടെത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
മാനന്തവാടി പോലീസ് നടത്തിയ നൈറ്റ് പട്രോളിങിനിടയിൽ കഴിഞ്ഞ ദിവസം മോഷണം പോയ ബൈക്ക് കണ്ടെത്തി . മലയാള മനോരമ മാനന്തവാടി ലേഖകൻ പന്നിച്ചാലിലെ കെ.എം. ഷിനോജിന്റെ ബൈക്കാണ് വെള്ളിയാഴ്‌ച   പുലർച്ചെ രണ്ടരയോടെ തോണിച്ചാലിൽ നിന്നും കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയാണ് ഓഫീസിനു താഴെ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിക്കപ്പെട്ടത്. മാനന്തവാടി പോലീസ് കേസെടുത്ത് അന്വേഷിച്ച് വരുന്നതിനിടയിലാണ് അഡീഷണൽ എസ്.ഐ. ടി.എം. ജോസഫ്,  പോലീസ് ഓഫീസർ  ഷൈജു തോമസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പട്രോളിങിനെ ബൈക്ക് കണ്ടെത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *