April 25, 2024

ആദിമ ആദിവാസി ഉൽപാദക സംഘത്തിന്റെ പ്രവർത്തനങ്ങൾ സജീവമാകുന്നു

0
Img 20180212 130610
മാനന്തവാടി രൂപതയുടെ ഔദ്യോഗിക സാമൂഹ്യ വികസന പ്രസ്ഥാനമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നബാർഡുമായി സഹകരിച്ചു തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽ രൂപീകരിച്ച ആദിമ ആദിവാസി ഉൽപാദക സംഘത്തിന്റെ പ്രവർത്തനങ്ങൾ സജീവമാകുന്നു. പൂർണമായും ആദിവാസി കർഷകരെ മാത്രം ഉൾപ്പെടുത്തി സംസ്ഥാനത്തു രുപം കൊണ്ടിട്ടുള്ള ആദ്യ ഉൽപാദക സംഘമാണ് ആദിമ. കമ്പനീസ് ആക്ട് അനുസരിച്ചു രജിസ്റ്റർ ചെയ്‌ത്‌ പ്രവർത്തനം ആരംഭിച്ച ആദിമ ഉൽപാദക സംഘം ഇതിനോടകം 254 പേർ 2385 ഓഹരി എടുക്കുകയുണ്ടായി. ആദ്യ ഘട്ടത്തിൽ 5000 ഓഹരി സമാഹരിക്കാനാണ് ആദിമ ലക്ഷ്യം വയ്ക്കുന്നത്. ആദിമയുടെ പ്രവർത്തങ്ങൾ വിലയിരുത്തുന്നതിനും ഭാവി പ്രവർത്തങ്ങൾ ആവിഷ്ക്കരിക്കുന്നതിനുമായി ബോയ്‌സ് ടൗണിൽ വെച്ച് ഭാരവാഹികളുടെ യോഗം ചേർന്നു. ആദിമ പ്രൊഡ്യൂസർ ഓർഗനൈസേഷൻ ചെയർമാൻ പി.കെ.സുരേഷിന്റെ അധ്യക്ഷതയിൽ പ്രോഗ്രാം ഓഫീസർ ജോസ്.പി.എ.ഉത്ഘാടനം ചെയ്തു. ചന്തു എടമുണ്ട, രാജേഷ് ചെന്നിലറ, സുരേഷ് കുറ്റിയോറട്ട്, ലക്ഷ്മി എടത്തന എന്നിവർ സംസാരിച്ചു. ആദിമ ഉൽപാദക സംഘം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോമേഷ് പ്രവർത്തന രൂപ രേഖ പരിചയപ്പെടുത്തി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news