March 28, 2024

റോഡിലെ ദുരിതക്കുഴികള്‍ മണ്ണിട്ട് നികത്തിയുവാക്കള്‍

0
Yuvakkal
മടക്കിമല: കല്‍പ്പറ്റ-കമ്പളക്കാട് റോഡിലെ ദുരിതക്കുഴികള്‍ മണ്ണിട്ട് നികത്തി യുവാക്കളുടെ മാതൃക. കമ്പളക്കാട്ടെ ഒരുപറ്റം യുവാക്കളാണ് മെഡിക്കല്‍ കോളജ് ഭൂമിക്ക് സമീപത്തെ ഭീമന്‍ കുഴികളില്‍ മണ്ണും പാറപ്പൊടിയും കൊണ്ടിട്ട് ഗതാഗത യോഗ്യമാക്കിയത്. മുരണിക്കര വളവിന് തൊട്ടടുത്ത് റോഡില്‍ കുഴികളായിട്ട് ദിവസങ്ങളായി. ഇത് ഇതിലൂടെ യാത്ര ചെയ്യുന്ന വാഹനങ്ങള്‍ക്ക് വലിയ ഭീഷണിയാണ് സൃഷ്ടിച്ചിരുന്നത്. ഇത് മനസിലാക്കിയാണ് ഇവര്‍ വെള്ളിയാഴ്ച രാവിലെ കര്‍മരംഗത്തിറങ്ങിയത്. കഴിഞ്ഞ ദിവസം ഇവരില്‍ ചിലര്‍ ഇതുവഴി സഞ്ചരിക്കുമ്പോള്‍ മുന്നില്‍ കൈക്കുഞ്ഞുമായി ബൈക്കില്‍ പോകുകയായിരുന്ന ദമ്പതികള്‍ ഭാഗ്യം കൊണ്ട് അപകടത്തില്‍ നിന്ന് രക്ഷപ്പെടുന്നത് കണ്ടതോടെയാണ് മറ്റുള്ളവരെയും കൂട്ടി കര്‍മരംഗത്തിറങ്ങിയത്. 
ഒരു അപകടം സംഭവിച്ചിട്ട് പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ നല്ലത് അപകടമില്ലാതാക്കലാണെന്ന ചിന്തയായിരുന്നു ഇവരുടെ കൂട്ടായ്മക്ക് പ്രചോദനമായത്. രാവിലെ 10.30ഓടെ ഇവര്‍ ആരംഭിച്ച ശ്രമദാനം 12 മണിയോടെ അവസാനിച്ചു. ഈ സമയത്ത് ഇതുവഴി പോയ ഭൂരിഭാഗം വാഹനങ്ങളും ഇവരുടെ സല്‍പ്രവര്‍ത്തിയെ പ്രകീര്‍ത്തിക്കുകയും ചെയ്തു. എസ്.ബി.ടി ഫുട്‌ബോള്‍ താരം സജീറിന്റെ നേതൃത്വത്തിലായിരുന്നു ഇവരുടെ ശ്രമദാനം. പി.സി മുനീബ്, ഷിഹാബ് വാഴയില്‍, സാദിഖ് കുമ്മാളി, സാലിഹ് കൊളക്കാടന്‍, പി.സി ഹസീബ്, ഷാഫര്‍ഖാന്‍ കെ.ടി, സിറാജ് പന്തലകുന്നന്‍, ഷരീഫ് കാസിം, ഇഖ്ബാല്‍ കോട്ടേക്കാരന്‍ എന്നിവരാണ് ശ്രമദാനത്തില്‍ പങ്കെടുത്തത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *