June 20, 2026

ഷുഹൈബ് വധം: യു ഡി എഫ് മുഴുവന്‍ പഞ്ചായത്തുകളിലും പ്രതിഷേധപ്രകടനങ്ങള്‍ നടത്തും

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ മൃഗീയമായി വധിച്ച സി പി എം അരുംകൊല രാഷ്ട്രീയത്തിനെതിരെ കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് കമ്മിറ്റി ശനിയാഴ്ച വൈകുന്നേരം എല്ലാ പഞ്ചായത്തുകളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും.
 കേന്ദ്ര-കേരള സര്‍ക്കാരുകളുടെ തെറ്റായ ജനദ്രോഹ നടപടികളില്‍ പ്രതികരിച്ചും, വയനാട് മെഡിക്കല്‍ കോളജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലടിസ്ഥാനത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ടും, ജില്ലയോടുള്ള കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച് കൊണ്ട്  മാര്‍ച്ച് അഞ്ച്, ആറ് തിയ്യതികളില്‍ കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് വെച്ച് യു ഡി എഫ് കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി 24 മണിക്കൂര്‍ രാപകല്‍ സമരം നടത്തുവാനും തീരുമാനിച്ചു
. രാപകല്‍ സമരം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി 27, 28 തിയ്യതികളില്‍ പഞ്ചായത്തുതല കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചു. നിയോജകമണ്ഡലം ചെയര്‍മാന്‍ റസാഖ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ച യോഗത്തില്‍ പി പി ആലി, വി എ മജീദ്, കെ വി പോക്കര്‍ഹാജി, എം കെ റഷീദ്, എം എ ജോസഫ്, എം എം രമേശന്‍മാസ്റ്റര്‍, ജി വിജയമ്മ ടീച്ചര്‍, എം എ ശോഭനാകുമാരി, ശകുന്തള ഷണ്‍മുഖന്‍, കെ കെ ഹനീഫ, പി കെ പി പുഷ്പലത, മാണി ഫ്രാന്‍സിസ്, കെ കെ രാജേന്ദ്രന്‍, പി ബീരാന്‍കോയ, പി ഉസ്മാന്‍, സി മൊയ്തീന്‍കുട്ടി, യുസഫ് പി പി, എ പി ഹമീദ്, സുരേഷ്ബാബു, ആര്‍ രാമചന്ദ്രന്‍, റെഷജന്‍ എം എ, നജീബ് പിണങ്ങോട്, പോള്‍സണ്‍ കൂവക്കല്‍, ജോയി തൊട്ടിത്തറ, ടി ഹംസ തുടങ്ങിയവര്‍ സംസാരിച്ചു.


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *