കുടിശ്ശിക ക്ഷാമബത്ത അനുവദിക്കാൻ സർക്കാർ തയ്യാറാവണം എൻ.ജി ഒ അസോസിയേഷൻ
കൽപ്പറ്റ: കേന്ദ്ര ജീവനക്കാർക്ക് അനുവദിച്ച ക്ഷാമബത്തകൾ 2 ഗഡു കുടിശ്ശിക സംസ്ഥാന സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും അനുവദിക്കാൻ തയ്യാറാകണമെന്ന് എൻ.ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഉമാശങ്കർ ആവശ്യപ്പെട്ടു. ക്ഷാമബത്ത ദിനാചരണത്തിന്റെ ഭാഗമായി വയനാട് സിവിൽ സ്റ്റേഷനിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തെറ്റായ സാമ്പത്തിക നയത്തിന്റെ കെടുതികൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണം. ബംഗാളിൽ ക്ഷാമബത്ത നൽകിയില്ലെന്ന് പറഞ്ഞ് കേരളത്തിൽ ക്ഷാമബത്ത നിഷേധിക്കുന്നതിന് എൻ.ജി.ഒ.യൂണിയൻ ഉൾപ്പെടെയുള്ള ഇടത് സർവ്വീസ് സംഘടനകൾ ജീവനക്കാർക്കെതിരെയുള്ള നിലപാട് സ്വീകരിക്കുന്നത് പരിഹാസ്യമാണെന്നും ഉമാശങ്കർ പറഞ്ഞു. പ്രസിഡണ്ട് കെ.എ ജോസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ വി. സി.സത്യൻ, സംസ്ഥാന കമ്മറ്റി അംഗം ടി അജിത്ത്കുമാർ, ലൈജു ചാക്കോ, കെ.യുസഫ്, ഗ്ലോറിൻ സെക്വീര, കെ.ഇ.ഷീജമോൾ, ജഗതൻ.വി.ജി എന്നിവർ പ്രസംഗിച്ചു.
മാനന്തവാടി താലൂക്ക് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധയോഗം ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് ഉദ്ഘാടനം ചെയ്തു. പി.എച്ച് അഷറഫ്ഖാൻ അധ്യക്ഷത വഹിച്ചു, ജില്ലാ ട്രഷറർ ഷാജി കെ.ടി, സംസ്ഥാന കമ്മിറ്റിയംഗം വി മനോജ്, സി.ജി.ഷിബു, അഗസ്റ്റിൻ എൻ.വി, രാകേഷ് എം.എസ്, ഇ.വി.ജയൻ എന്നിവർ സംസാരിച്ചു.





Leave a Reply