April 29, 2024

വിധി നിർണ്ണയത്തിലെ അപാകതക്കെതിരെ ലോകായുക്ത വഴി സംസ്ഥാന കലോത്സവത്തിനെത്തിയ പി.ജി.നിഖിലക്ക് മിന്നും വിജയം.

0
Img 20181208 111345
സി.വി.ഷിബു. 

കൽപ്പറ്റ : വിവാദമായ വയനാട് ജില്ലാ സ്കൂൾ കലോത്സവത്തിൽ വിധി നിർണ്ണയത്തിലെ അപാകതക്കെതിരെ ലോകായുക്തയുടെ വിധി സമ്പാദിച്ച്  ആലപ്പുഴയിലെ 59-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത  ബത്തേരി സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ പള്സ് വൺ വിദ്യാർത്ഥിനി പി.ജി നിഖിലക്ക് അഭിമാന വിജയം. ഹയർ സെക്കണ്ടറി വിഭാഗം ഭരതനാട്യത്തിലാണ് നിഖില എ ഗ്രേഡോടെ മൂന്നാം സ്ഥാനത്തെത്തിയത്. കൂലിപ്പണിക്കാരായ ബത്തേരി പഴുപ്പത്തൂർ  കുറ്റേക്കുന്ന് രാജേന്ദ്രന്റെയും  ഉഷയുടെയും മകളായ നിഖിലക്ക് ലോകായുക്തയിൽ നിന്ന് വിധി സമ്പാദിച്ച് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ ഏകദേശം കാൽ ലക്ഷത്തോളം രൂപ ചിലവായി. ഇതിൽ ലോകായുക്ത വിധി പ്രകാരം സംസ്ഥാന കലോത്സവത്തിന് കെട്ടി വക്കാനുള്ള പതിനായിരം രൂപ  സ്കൂളിലെ അധ്യാപകർ പിരിവെടുത്ത് നൽകി. ബാക്കി തുക നാട്ടുകാരും അഭ്യുദയകാംക്ഷികളും നൽകി. 

      വടുവൻചാലിൽ നടന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ ഒരു വിധി കർത്താവിനെതിരെ വ്യാപക ആക്ഷേപം ഉയർന്നിരുന്നു. മറ്റ് രണ്ട് വിധി കർത്താക്കളും നിഖിലക്ക് ഒന്നാം സ്ഥാനം നൽകിയപ്പോൾ ആരോപണ വിധേയയായ ജഡ്ജ്  ഏഴ് മാർക്ക് വ്യത്യാസത്തിൽ അവസരം നിഷേധിക്കുകയായിരുന്നു.  ഇതിനെതിരെ അപ്പീൽ നൽകിയെങ്കിലും പരിഗണിക്കപ്പെട്ടില്ല.  നൂറിലധികം അപ്പീൽ വിവിധ ഇനങ്ങളിൽ ജില്ലയിൽ വന്നെങ്കിലും രാഷ്ട്രീയ സ്വാധീനമുള്ള  പത്തിൽ താഴെ പേർക്ക് മാത്രമാണ് അപ്പീൽ ലഭിച്ചത്. അങ്ങനെയാണ് നാട്ടുകാരും അധ്യാപകരും ഇടപ്പെട്ട് ലോകായുക്തയെ സമീപിച്ചത്. ജില്ലയിൽ നിന്നുള്ള ഈ ഇനത്തിലെ ഒന്നാം സ്ഥാനക്കാരിയെ 
സംസ്ഥാന തലത്തിൽ നിഖില പിന്നിലാക്കി. മീനങ്ങാടി നാട്യ ദർപ്പണം  നൃത്ത വിദ്യാലയത്തിലെ  നൃത്ത അധ്യാപകനായ ക്ലിൻറൺ ആണ് നിഖിലയെ പരിശീലിപ്പിച്ചത്. ഏക സഹോദരി നീരജ .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *