March 29, 2024

വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ സൗജന്യ ഫാഷൻ ഡിസൈനിംഗ് പരിശീലനം ആരംഭിച്ചു.

0
Img 20181216 Wa0000
വെള്ളമുണ്ട : നെഹ്റു യുവകേന്ദ്ര വയനാടും പബ്ലിക് ലൈബ്രറി വെള്ളമുണ്ടയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ ഫേഷൻ ഡിസൈനിംഗ് കോഴ്സിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേർസൺ  എ ദേവകി നിർവ്വഹിച്ചു. പബ്ലിക് ലൈബ്രറി പ്രസിഡണ്ട്  മുരളീധരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വിദ്യഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേർസൺ   സക്കീന കുടുവ, നെഹ്റു യുവ കേന്ദ്ര ബ്ലോക്ക് കോർഡിനേറ്റർ   ഇയാസ് അറക്ക, വനിത വിംഗ് പ്രസിഡണ്ട്  പി.പി.ശാന്താകുമാരി , ഫാഷൻ ഡിസൈനിംഗ് െട്രയിനർ  ജസ്ന ഫ്രാൻസിസ് എന്നിവർ ആശംസ അർപ്പിച്ചു. ലൈബ്രറി പ്രസിരണ്ട്  മണികണ്ഠൻ മാസ്റ്റർ സ്വാഗതവും വനിതാ വിംഗ് സെക്രട്ടറി   ലിജിന ശശി നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *