April 19, 2024

പ്രളയത്തിൽ ഒലിച്ചുപ്പോയ പാലം മുളകൊണ്ട് പുനർ നിർമ്മിച്ച് ആർക്കിടെക്ട് വിദ്യാർത്ഥികൾ .

0
Img 20181216 Wa0002
ബാഗ്ലൂർ ക്രൈസ്റ്റ് കോളേജ്  
ആർക്കിടെക്ചർ ഡിപ്പാർട്ട്മെൻറ് വിദ്യാർത്ഥികളാണ്  തൃക്കൈപ്പറ്റയിൽ  പ്രളയത്തിൽ ഒലിച്ച് പോയ പാലം മുളയിൽ പുനർ നിർമ്മിക്കുന്നത്. . ഉറവ് ഇക്കോ ലിങ്ക് സിൽ ഗൃഹനിർമ്മാണ പഠനത്തിന് എത്തിയ വിദ്യാർത്ഥികളാണ് പാലം നിർമ്മാണത്തിൽ പങ്കാളികളായത്.
ബാഗ്ലൂർ ക്രൈസ്റ്റ് കോളേജ് 
ഡിപ്പാർട്ട് മെന്റ് ഓഫ് ആർക്കിടെക്ചറിന്റെ 
,, ഡിസൈൻ ഓൺ വീൽസ്,  എന്ന ക്യാപസിന് പുറത്തുള്ള പഠനമുറിയാണ്  തൃക്കൈപ്പറ്റ നടക്കുന്നത്.
ഗ്രാമീണ സംസ്കൃതിയും ആവാസ വ്യവസ്ഥയും, 
പ്രകൃതി വിഭവങ്ങളും എങ്ങനെ ആർക്കിടെക്ചറിൽ സമന്വയിപ്പിക്കാം എന്നാണ് പഠനമുറിയിലൂടെ ഇവർ ചെയ്യുന്നത്.
നിർമ്മാണ മേഖലകളിലെ പാരിസ്ഥിതീക സ്പർശങ്ങൾ കൊണ്ട് വന്ന് പരിസ്ഥിതി നിർമ്മാണ പ്രവർത്തികൾ ചെയ്യാൻ ഉള്ള കരുത്ത് ഇത്തരം പഠനമുറിയിലൂടെ സാധ്യമാകുന്നുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
ബാഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി (ഡീoഡ് യൂണിവേഴ്സിറ്റി) പ്രൊഫസർ ആന്റ് ഹെഡ്ഡ് ഡിപ്പാർട്ട്മെൻറ് ഓഫ് സ്കൂൾ ഓഫ് ആർക്കിടെക്ചർ മേധാവി ഡോക്ടർ അനിത സുശീലൻ ,പ്രൊഫസർമാരായ ക്രിതി പതിക്, ക്ലിയാര ചി ഡേ റോ, ഉറവ് ഇക്കോലിങ്ക്സിലെ സാദിക്, സുധീഷ്, സന്തോഷ് എന്നിവരാണ് ഗ്രാമീണ പഠനമുറികൾക്ക് നേതൃത്വം നൽകുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news